Pathiyoor Village Office Protest. 
Alappuzha

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പട്ടികയിൽ തിരിമറി നടത്താൻ ശ്രമം; പത്തിയൂർ വില്ലേജ് ഓഫീസ് ഉപരോധിച്ച് സിപിഎമ്മും ദുരിതബാധിതരും

വില്ലേജ് ഓഫീസറെ പ്രതിഷേധക്കാർ തടഞ്ഞുവെച്ചു; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് കാർത്തികപ്പള്ളി തഹസിൽദാർ

Author : സമകാലിക മലയാളം ഡെസ്ക്

കായംകുളം: പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായത്തിനുള്ള ഗുണഭോക്തൃ പട്ടികയിൽ നിന്ന് അർഹരായവരെ വെട്ടിമാറ്റാൻ നടത്തിയ നീക്കം സിപിഎമ്മിന്റെയും ദുരിതബാധിതരുടെയും നേതൃത്വത്തിൽ തടഞ്ഞു. പത്തിയൂർ വില്ലേജ് ഓഫീസിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും അരങ്ങേറിയത്.കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രൂക്ഷമായ നാശനഷ്ടം നേരിട്ട പത്തിയൂർ പഞ്ചായത്തിലെ ആറാം വാർഡിലെ കുടുംബങ്ങൾ നൽകിയ അപേക്ഷകളിലാണ് തിരിമറിക്ക് ശ്രമം നടന്നത്.

ഗ്രാമപഞ്ചായത്ത് അംഗം ബി. ഹരികുമാറിന്റെ നേതൃത്വത്തിൽ ദുരിതബാധിതരായ കുടുംബങ്ങൾ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളിലാണ് തിരിമറി നടത്താൻ നോക്കിയത്. വില്ലേജ് ഓഫീസിലെ ചില ജീവനക്കാരുടെ രഹസ്യ ഒത്താശയോടെ പ്രാദേശിക കോൺഗ്രസ് നേതാവ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിനകത്ത് അതിക്രമിച്ചു കയറുകയും, അർഹരായ ദുരിതബാധിതരുടെ പേരുകൾ വെട്ടിമാറ്റി സ്വന്തക്കാരെ തിരുകിക്കയറ്റാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.വിവരമറിഞ്ഞ് സ്ത്രീകളടക്കമുള്ള നൂറുകണക്കിന് ദുരിതബാധിതർ വില്ലേജ് ഓഫീസിലേക്ക് സംഘടിച്ചെത്തി വില്ലേജ് ഓഫീസർ ലേഖയെ ഉപരോധിച്ചു.

വിവരമറിഞ്ഞ് സിപിഎം ഏരിയാ കമ്മിറ്റി അംഗം വി. പ്രഭാകരൻ, ലോക്കൽ സെക്രട്ടറി ആർ. രാജേഷ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജി. ഹരികുമാർ, വേണു ഫോക്കസ്, അതുൽ കൃഷ്ണ തുടങ്ങിയ പ്രമുഖ നേതാക്കളും സ്ഥലത്തെത്തിയതോടെ വില്ലേജ് ഓഫീസ് പരിസരം പൂർണ്ണമായും ജനനിബിഡമായി മാറി.പ്രതിഷേധം ശക്തമാവുകയും സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ കാർത്തികപ്പള്ളി തഹസിൽദാർ ബിജു സ്ഥലത്തെത്തി ഫയലുകൾ നേരിട്ട് പരിശോധിച്ചു. പരിശോധനയിൽ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി തഹസിൽദാർ സ്ഥിരീകരിച്ചു. തുടർന്ന് സിപിഐ(എം) നേതാക്കളുമായും ജനപ്രതിനിധികളുമായും തഹസിൽദാർ നടത്തിയ സമവായ ചർച്ചയിലാണ് രംഗം ശാന്തമായത്.വില്ലേജ് ഓഫീസിൽ ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹരായ ഒരു ദുരിതബാധിതനെയും ഒരു കാരണവശാലും പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതോടെയാണ് മണിക്കൂറുകൾ നീണ്ട ഉപരോധം നാട്ടുകാർ അവസാനിപ്പിച്ചത്.

High drama unfolded at Pathiyoor Village Office on Thursday as flood-affected families, backed by CPI(M) leadership, staged a vehement protest and gheraoed the village officer, thwarting an alleged attempt by local Congress leaders to tamper with the list of beneficiaries entitled to state natural disaster financial assistance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

റോഡിലെ നിയമ ലംഘനം:'12 മണിക്കൂറിനകം ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍'; സന്ദേശങ്ങളില്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ല: സുപ്രീംകോടതി

'അടുത്തിരുന്നത് രജനികാന്ത് ആണെന്ന് അറിയില്ലായിരുന്നു'; ഫോട്ടോയെടുത്തപ്പോള്‍ കൈ വിറയ്ക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞത്: കയാദു ലോഹര്‍

നൊബേല്‍ ജേതാവ്, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഹിഡെകി ഷിരകാവ അന്തരിച്ചു