കാസർകോട് - കാഞ്ഞങ്ങാട് കെഎസ്ടിപി തീരദേശ പാത ഇനി 'സൂപ്പറാകും'; നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ചു

ബേക്കൽ ടൂറിസത്തിനും തീരമേഖലയ്ക്കും വൻ കുതിപ്പേകും
Kasaragod Kanhangad KSTP Road Renovation.
കാസർകോട് - കാഞ്ഞങ്ങാട്  കെഎസ്ടിപി റോഡ് നവീകരണത്തിൻ്റെ ഭാഗമായി പുരോഗമിക്കുന്ന ബേക്കൽ പാലം അപ്രോച്ച് റോഡ് പ്രവൃത്തി
Edited By:
Updated on
2 min read

കാസർകോട്: വടക്കൻ മലബാറിന്റെ തീരദേശ യാത്രാസ്വപ്നങ്ങൾക്ക് പുതുവേഗം പകർന്ന് കാസർകോട് - കാഞ്ഞങ്ങാട് തീരദേശ സംസ്ഥാനപാതയുടെ ബിറ്റുമിൻ കോൺക്രീറ്റ് നവീകരണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. 38 കോടി രൂപ ചെലവിൽ 27.780 കിലോമീറ്റർ ദൂരത്തിലാണ് ആധുനിക നിലവാരത്തിൽ കെഎസ്ടിപി റോഡിന്റെ ഉപരിതലം പുനർനിർമ്മിക്കുന്നത്. മഴക്കെടുതിയും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും നിയമസഭാ തെരഞ്ഞെടുപ്പും കാരണം ഇടക്കാലത്ത് മന്ദഗതിയിലായ നിർമ്മാണ പ്രവർത്തനങ്ങളാണ് കാലവർഷം ശമിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിച്ചത്.

Kasaragod Kanhangad KSTP Road Renovation.
പുലിക്കളിക്കിടെ പൂസായി, വണ്ടി നിർത്തിയിട്ട സ്ഥലം മറന്നു; രണ്ട് നാൾ നഗരം അരിച്ചുപെറുക്കിയ ഡ്രൈവർക്ക് തുണയായി പൊലീസ്

ബേക്കൽ പാലം പണിയും ടൗണുകളിൽ ഇന്റർലോക്കും പുരോഗമിക്കുന്നു

നേരത്തെ മൂന്നര കിലോമീറ്റർ ദൂരത്തിൽ ബിറ്റുമിനസ് ടാറിംഗും കൾവർട്ടുകളുടെ നിർമ്മാണവും മഴയ്ക്ക് മുൻപ് തന്നെ പൂർത്തിയായിരുന്നു. നിലവിൽ ബേക്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് ആവശ്യമായ ഉയരത്തിൽ താഴ്ത്തിയുള്ള നവീകരണമാണ് പ്രധാനമായും നടക്കുന്നത്. നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (ULCCS) റോഡ് കടന്നുപോകുന്ന ടൗൺ ഭാഗങ്ങളിൽ ഇന്റർലോക്ക് പാകുന്ന ജോലികളും ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

ചേറ്റുകുണ്ട്, തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളിൽ ഓവുചാലുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായി. ആവശ്യമുള്ള ഇടങ്ങളിൽ ബിറ്റുമിനസ് മെക്കാഡം (BM) അറ്റകുറ്റപ്പണികളും റോഡിന്റെ പഴയ ഉപരിതലം നീക്കം ചെയ്തുള്ള നിർമ്മാണവും ഒരേസമയം നടക്കുന്നുണ്ട്.

Kasaragod Kanhangad KSTP Road Renovation.
മോഷ്ടിച്ച ബൈക്കിൽ അമിതവേഗത്തിൽ പാച്ചിൽ; നായയെ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

പള്ളിക്കര മേൽപ്പാലം പണി കഴിഞ്ഞാലുടൻ ടാറിംഗ്

ചൊവ്വാഴ്ച മുതൽ 40 ദിവസത്തേക്ക് ഗതാഗതം പൂർണ്ണമായി നിരോധിച്ച് പൊതുമരാമത്ത് പാലം വിഭാഗം നടത്തുന്ന പള്ളിക്കര മേൽപ്പാലത്തിലെ അറ്റകുറ്റപ്പണി പൂർത്തിയാകുന്ന മുറയ്ക്ക്, ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിന് മുകളിലും ബിറ്റുമിനസ് കോൺക്രീറ്റ് വിരിക്കും.പാലങ്ങളുടെ ഡെക്ക് സ്ലാബുകൾക്കും നിലവിലെ റോഡിന്റെ മേൽപ്പാളിക്കും മുകളിൽ 40 മില്ലീമീറ്റർ കനത്തിലും, മറ്റ് പ്രധാന ഭാഗങ്ങളിൽ 30 മില്ലീമീറ്റർ കനത്തിലുമാണ് ബിറ്റുമിൻ പാളി വിരിക്കുന്നത്. അംഗീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് 50 മുതൽ 60 മില്ലീമീറ്റർ വരെയുള്ള ഉറപ്പിലാണ് മൊത്തം നിർമ്മാണം.

Kasaragod Kanhangad KSTP Road Renovation.
'ഒരു മുസ്ലിം മുഖ്യമന്ത്രിയില്ലെന്ന സങ്കടം തീർന്നു, തികഞ്ഞ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായല്ലോ'; വിഡി സതീശനെ പരിഹസിച്ച് വഹാബ് സഖാഫി മമ്പാട്

ടൂറിസത്തിനും തീരദേശത്തിനും പുത്തൻ ഉണർവ്

കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഇടനാഴികളിലൊന്നാണ് കാസർകോട് - കാഞ്ഞങ്ങാട് തീരദേശ പാത. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, പള്ളിക്കര ബീച്ച് പാർക്ക്, ബേവൂരി ബീച്ച്, മൂന്ന് പഞ്ചനക്ഷത്ര റിസോർട്ടുകൾ, ചരിത്രപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്.

ഇതിനുപുറമെ കീഴൂർ, ബേക്കൽ, തൃക്കണ്ണാട്, അജാനൂർ തുടങ്ങിയ പരമ്പരാഗത മത്സ്യബന്ധന മേഖലകളിലെ തൊഴിലാളികൾക്കും വിപണനത്തിനും പാത വലിയ ആശ്വാസമാകും. ഉന്നത നിലവാരത്തിലുള്ള റോഡ് യാഥാർത്ഥ്യമാകുന്നതോടെ ജില്ലയുടെ ടൂറിസം വികസനത്തിനും ചരക്കുഗതാഗതത്തിനും വലിയ ഉണർവാണ് പ്രതീക്ഷിക്കുന്നത്.

Kasaragod Kanhangad KSTP Road Renovation.
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദ്ദനം; പ്രിസൺ ഓഫീസർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു
Summary

The long-awaited resurfacing and modernization work on the 27.78-km Kasaragod–Kanhangad coastal highway under the Kerala State Transport Project (KSTP) has resumed in full swing following a brief lull

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com