Tree fall idukki 
Idukki

ഇടുക്കിയുടെ അതിർത്തി മേഖലകളിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം; വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു - വിഡിയോ

കരുണാപുരം പഞ്ചായത്തിൽ രണ്ടു മണിക്കൂറോളം അതിശക്തമായ കാറ്റ്; ഹൈറേഞ്ചിൽ ഉച്ചയ്ക്ക് ശേഷം കനത്ത ഭീതി

Author : സമകാലിക മലയാളം ഡെസ്ക്

കൂട്ടാർ: കേരളത്തിൽ ശക്തമായ കാറ്റുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇടുക്കിയുടെ അതിർത്തി മേഖലകളിൽ കനത്ത നാശനഷ്ടം. ഇടുക്കി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും അതിർത്തി ഗ്രാമങ്ങളിലും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട അതിശക്തമായ കാറ്റിലാണ് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിർത്തി മേഖലയായ കൂട്ടാറിലും കരുണാപുരം പഞ്ചായത്തിലുമാണ് കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്.

കൂട്ടാർ മേഖലയിൽ ജനവാസ മേഖലയിലെ മൂന്ന് വീടുകൾക്ക് മുകളിലേയ്ക്കാണ് ഭീമാകാരമായ മരങ്ങൾ കടപുഴകി വീണത്. വീടുകളുടെ മേൽക്കൂരകളും ഭിത്തികളും മരം വീണ് ഭാഗികമായി തകർന്നിട്ടുണ്ട്.

കരുണാപുരത്ത് രണ്ട് മണിക്കൂർ ഭീതി; ഏലവും വാഴയും തകർന്നു

അതിർത്തി ഗ്രാമമായ കരുണാപുരം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ രണ്ടു മണിക്കൂറോളമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി അതിശക്തമായ ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയടിച്ചത്. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണും കടപുഴകിയും അതിർത്തി മേഖലകളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു.വിളവെടുപ്പിന് പാകമായ വലിയ തോതിലുള്ള ഏലം ചെടികളും കുലച്ച വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു നശിച്ചിട്ടുണ്ട്. കൂടാതെ കുരുമുളക് കൊടികൾ പടർന്നുനിന്നിരുന്ന താങ്ങുമരങ്ങൾ ഉൾപ്പെടെ ഒടിഞ്ഞുവീണത് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഹൈറേഞ്ചിൽ ഉച്ചയ്ക്ക് ശേഷം കനത്ത കാറ്റ്; ജാഗ്രത വേണം

ഇടുക്കി ഹൈറേഞ്ചിന്റെ വിവിധ മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം കനത്ത കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മരച്ചില്ലകൾ ഒടിഞ്ഞ് വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് വീണതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടു. കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലുള്ളവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതരും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ ഉടൻ അറിയിക്കണമെന്നും മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.

Heavy winds caused widespread destruction across the border and high-range areas of Idukki district on Monday afternoon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉത്തരക്കടലാസും അഭിമുഖത്തിന്റെ മാര്‍ക്കും പുറത്തുവിടണം; ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ പിഎസ്‌സിക്ക് കനത്ത തിരിച്ചടി

'അദ്ദേഹം മരിച്ചെന്ന് കേട്ടപ്പോള്‍ ബോധം പോകും പോലായി, കാണാന്‍ പോയിട്ട് പാതിവഴിയില്‍ തിരിച്ചു വന്നു'; വിങ്ങലോടെ ഉര്‍വശി

'100' ശതമാനവും പിന്‍വലിക്കാം, ജീവനക്കാര്‍ 'ഹാപ്പി'; ഇപിഎഫ് 2026 വിശദമായി അറിയാം

ലങ്കന്‍ ജയിലില്‍ ലഹരിസംഘങ്ങള്‍ ഏറ്റുമുട്ടി; 25 പേര്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേര്‍ക്ക് പരിക്ക്

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ കോടതി ഉത്തരവ്