munnar encroahment 
Idukki

​കയ്യേറ്റക്കാർ കൈയടക്കിയ ഭൂമി തിരികെ നൽകണം; ചിന്നക്കനാലിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങി ആദിവാസി ജനത

കാട്ടാനശല്യത്തിന്റെ മറവിൽ കുടിയൊഴിപ്പിക്കാൻ നീക്കമെന്ന് ആക്ഷേപം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ചിന്നക്കനാൽ മേഖലയിലെ ആദിവാസി ഭൂമിയിലെ വൻതോതിലുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും അർഹരായ ആദിവാസികൾക്ക് ഭൂമി തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങി ആദിവാസി ജനത. മേഖലയിൽ കാട്ടാന ആക്രമണങ്ങളും വന്യജീവി സംഘർഷവും ക്രമാതീതമായി വർദ്ധിക്കാൻ കാരണം തോട്ടം-റിസോർട്ട് മാഫിയകളുടെ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളുമാണെന്ന് ഇവർ ആരോപിക്കുന്നു

ചിന്നക്കനാൽ വില്ലേജിൽ നിലവിൽ അഞ്ച് ആദിവാസി പുനരധിവാസ കോളനികളാണുള്ളത്. 2002-ൽ പന്തടിക്കുളം, 80 ഏക്കർ, വിലക്ക്, സൂര്യനെല്ലി, 301 കോളനി എന്നിവിടങ്ങളിലായി അറുന്നൂറോളം ആദിവാസി കുടുംബങ്ങളെയാണ് സർക്കാർ ഇവിടെ കുടിയിരുത്തിയത്. എന്നാൽ, ഇന്ന് ഇരുനൂറോളം കുടുംബങ്ങൾ മാത്രമാണ് ഈ കോളനികളിൽ അവശേഷിക്കുന്നത്. ബാക്കി ഭൂരിഭാഗം ഭൂമിയും ഏലം കൃഷിയുടെയും മറ്റ് തോട്ടങ്ങളുടെയും മറവിൽ കയ്യേറ്റക്കാർ അനധികൃതമായി കൈവശപ്പെടുത്തിക്കഴിഞ്ഞു. യഥാർത്ഥ അവകാശികളായ തങ്ങൾക്ക് ജീവിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ് കയ്യേറ്റങ്ങൾ മൂലം ഉണ്ടായിരിക്കുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു.

​കാട്ടാന ആക്രമണത്തിന്റെ പേരുപറഞ്ഞ് തങ്ങളെ ഈ മണ്ണിൽനിന്ന് പൂർണ്ണമായും ഒഴിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് കോളനി നിവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ കയ്യേറ്റ ലോബികളുടെ നിക്ഷിപ്ത താല്പര്യങ്ങളാണുള്ളത്. കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി കാട്ടാനകളുമായി സഹവസിച്ച് സമാധാനപരമായി ജീവിച്ചുപോരുന്ന തങ്ങളെ ഇനിയൊരു പുനരധിവാസത്തിന്റെ പേരിൽ ഇവിടെനിന്ന് പറിച്ചുനടാൻ അനുവദിക്കില്ലെന്നും കോളനി നിവാസികൾ ഉറപ്പിച്ചു പറയുന്നു.

ചിന്നക്കനാലിലെ രൂക്ഷമായ കാട്ടാന ആക്രമണങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനായി ഇടുക്കി ജില്ലാ കളക്ടർ പ്രത്യേക വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ആദിവാസി ജനത ഉന്നയിക്കുന്ന ആശങ്കകളും ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട വസ്തുതകളും കൃത്യമായി രേഖപ്പെടുത്തിയായിരിക്കും സമിതി റിപ്പോർട്ട് തയ്യാറാക്കുകയെന്ന് വിദഗ്ധസമിതി അംഗങ്ങൾ അറിയിച്ചു. വന്യജീവി സംഘർഷം ശാശ്വതമായി പരിഹരിക്കാനുള്ള സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അടുത്ത മാസമാദ്യം സർക്കാരിന് സമർപ്പിക്കും.

Tribal communities residing in Chinnakkanal, Idukki, are preparing to intensify their agitation against massive land encroachments, demanding the eviction of land grabbers and the restoration of rightful land to indigenous families.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്