ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ കൊളുക്കുമലയിൽ കൊക്കയിലേക്ക് വീണ യുവാവിന രക്ഷപ്പെടുത്തി. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ കാർത്തിക് (31) ആണ് അപകടത്തിൽപ്പെട്ടത്. തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചത് .
രാവിലെ 8 മണിയോടെ കൊളുക്കുമലയിലെ സിംഹപ്പാറ കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം.തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് കാർത്തിക് കൊളുക്കുമല സന്ദർശിക്കാനായി എത്തിയത്.
രാവിലെ എട്ടു മണിയോടെ കൊളുക്കുമലയിലെ 'സിംഹപാറ' ഭാഗത്തുനിന്നുമാണ് യുവാവ് കൊക്കയിലേക്ക് വീണത്. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘത്തോടൊപ്പം കൊളുക്കുമല സന്ദർശിക്കാനെത്തിയതായിരുന്നു കാർത്തിക്.
മൂന്നാർ ഫയർ ഫോഴ്സിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെ കാർത്തിക്കിനെ രക്ഷപെടുത്തി മുന്നാറിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഒരു കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 5 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് 500 അടി താഴ്ചയിൽ നിന്നും ഇയാളെ മുകളിൽ എത്തിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates