Abhijith Death 
Idukki

ഭക്ഷണം വാങ്ങാൻ പോകുന്നതിനിടെ സ്കൂട്ടർ ഡിവൈഡറിലിടിച്ചു; ഇന്ത്യൻ ഓയിൽ പമ്പ് ജീവനക്കാരനായ ഇരുപതുകാരന് ദാരുണാന്ത്യം

നെടുങ്കണ്ടം ഗുരുനഗര്‍ മാളിയേക്കല്‍ അഭിജിത്ത് (20) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി നെടുങ്കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം ഗുരുനഗര്‍ മാളിയേക്കല്‍ അഭിജിത്ത് (20) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.

ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനായ അഭിജിത്ത് പമ്പില്‍ എത്തിയ ശേഷം ഭക്ഷണം വാങ്ങുന്നതിനായി പോകുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയുമായിരുന്നു. തലയടിച്ച് വീണ അഭിജിത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ജോലിക്ക് അതിന്റെതായ മൂല്യമുണ്ട്'; കരൂര്‍ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി; വിജയ്‌യ്ക്ക് തിരിച്ചടി

'പാറ്റ'കള്‍ക്ക് ഒരു കോടി രൂപ സംഭാവന; നിയമസഹായം ഉറപ്പാക്കുമെന്ന് കപില്‍ സിബല്‍; വെബ്‌സൈറ്റുമായി സിജെപി

'ലോണ്‍ അപ്രൂവ്ഡ്'; ശ്രദ്ധിച്ചില്ലെങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ പോകും; ജാഗ്രത

'ന്യു കപ്പിള്‍ ഇന്‍ ടൗണ്‍'; മൃണാല്‍ ഠാക്കൂറും യശ്വസി ജയ്‌സ്വാളും പ്രണയത്തിലോ? ചര്‍ച്ചയായി കഫേയില്‍ നിന്നുള്ള വിഡിയോ

MG University: റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ,ലാബ് അസിസ്റ്റന്റ് ഒഴിവുകൾ