Vandiperiyar House Demolished  
Idukki

മുന്നറിയിപ്പില്ലാതെ ജെസിബിയുമായി സംഘം; വണ്ടിപ്പെരിയാറിൽ വീട് ഇടിച്ചുനിരത്തി; തടയാനെത്തിയ വീട്ടുകാർക്ക് ക്രൂരമർദ്ദനം

1960 മുതൽ കൈവശം വെക്കുന്ന ഭൂമിയെന്ന് വീട്ടുകാർ; ഭൂമി തന്റേതെന്ന് മറുവിഭാഗം

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: വണ്ടിപ്പെരിയാറിൽ പട്ടാപ്പകൽ ജെസിബിയുമായെത്തിയ സംഘം വീട് ഇടിച്ചുനിരത്തി. വണ്ടിപ്പെരിയാർ സത്രം പുതുവൽ സ്വദേശിയായ മുത്തുസ്വാമിയുടെ വീടാണ് ഒരു സംഘം ആളുകൾ ചേർന്ന് നിമിഷനേരം കൊണ്ട് തകർത്തത്. തടയാനെത്തിയ വീട്ടുകാരെ സംഘം ക്രൂരമായി മർദ്ദിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുടമയായ മുത്തുസ്വാമിയും ഭാര്യ ഭൂപതിയും ജോലിക്ക് പോയ സമയം നോക്കിയാണ് പതിനഞ്ചോളം പേരടങ്ങുന്ന സംഘം ജെസിബിയുമായി സ്ഥലത്തെത്തിയത്. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഇവർ വീട് പൊളിച്ചുനീക്കാൻ തുടങ്ങി. വിവരമറിഞ്ഞ് മുത്തുസ്വാമിയും കുടുംബവും ഓടിയെത്തുമ്പോഴേക്കും വീട് പൂർണ്ണമായും തകർക്കപ്പെട്ടിരുന്നു. വീട് പൊളിക്കുന്നത് തടയാൻ ശ്രമിച്ച മുത്തുസ്വാമിയെയും ഭാര്യയെയും ഇവരുടെ ഇളയ മകനെയും സംഘം കായികമായി ആക്രമിച്ചതായി മുത്തുസ്വാമിയുടെ മകൻ രാമൻ ആരോപിച്ചു.

1960 മുതൽ തങ്ങളുടെ കുടുംബം ഈ ഭൂമി കൈവശം വെച്ച് അനുഭവിച്ചുവരികയാണെന്നും നിയമപരമായ യാതൊരു നടപടിയും പാലിക്കാതെയാണ് അക്രമികൾ വീട് തകർത്തതെന്നും കുടുംബം പറയുന്നു. അതേസമയം, അക്രമസംഭവങ്ങൾക്ക് പിന്നിൽ ബിനില എന്ന വ്യക്തിയാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ മഞ്ഞുമല സ്വദേശിയായ ബിനില പ്രസ്തുത ഭൂമി തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇതിന് വർഷങ്ങളായി കരം അടച്ചുവരുന്ന രേഖകൾ കൈവശമുണ്ടെന്നും അവകാശപ്പെടുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

A family's residence was flattened using an earthmover following a bitter land dispute at Sathram Puthuval in Vandiperiyar on Wednesday morning, prompting police to register a case after the occupants were allegedly assaulted by an encroaching group.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

പ്ലാനുകളുടെ നിരക്ക് കൂട്ടി എയര്‍ടെല്‍; 50 രൂപയുടെ വർധന