Idukki Wild Elephant Corridor Master Plan 
Idukki

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

ആധുനിക മുന്നറിയിപ്പ് സംവിധാനം വരുന്നു;

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ജില്ലയിലെ മലയോര മേഖലകളിൽ ഭീതി വിതയ്ക്കുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ 'ലാൻഡ്‌സ്‌കേപ്പ്' അടിസ്ഥാനമാക്കിയുള്ള സമഗ്ര മാസ്റ്റർ പ്ലാൻ ഒരുക്കി വനംവകുപ്പ്. തോട്ടം മേഖലകളിൽ വ്യാപകമായി സ്ഥാപിച്ചിട്ടുള്ള അശാസ്ത്രീയമായ ഫെൻസിങ്ങുകളും മറ്റു തടസ്സങ്ങളുമാണ് കാട്ടാനകൾ വഴിതിരിഞ്ഞ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ പ്രധാന കാരണമെന്നാണ് കണ്ടെത്തൽ. വർഷങ്ങളായി കാട്ടാനകൾ സഞ്ചരിച്ചിരുന്ന പരമ്പരാഗത ആനത്താരകൾ അടഞ്ഞതോടെയാണ് അവ ബദൽ വഴികൾ തേടി ജനവാസമേഖലകളിലേക്ക് എത്തുന്നത്. ആദ്യ ഘട്ടത്തിൽ ഇത്തരം പാരമ്പര്യ ആനത്താരകൾ പൂർണ്ണമായും പുനഃസ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

ചിന്നക്കനാൽ ഉൾപ്പെടെയുള്ള മേഖലകളിൽ വഴിതടസ്സപ്പെടുത്തിയിരുന്ന അനാവശ്യ ഫെൻസിങ്ങുകൾ നീക്കം ചെയ്തത് വലിയ ഫലം കണ്ടതായി വനംവകുപ്പ് വിലയിരുത്തുന്നു. മുൻപ് നാട്ടിലിറങ്ങി നിരന്തരം ഭീതി പരത്തിയിരുന്ന 'ചക്കക്കൊമ്പൻ', 'മുറിവാലൻ' എന്നീ കാട്ടാനകൾ സ്വാഭാവിക സഞ്ചാരപാതകൾ തിരികെ ലഭിച്ചതോടെ മതികെട്ടാൻ ചോല ദേശീയോദ്യാന മേഖലയിലേക്ക് സ്വമേധയാ മടങ്ങിത്തുടങ്ങിയത് ഇതിന്റെ തെളിവാണ്. കാട്ടാനകളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും അവ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള അത്യാധുനിക നിരീക്ഷണ സംവിധാനവും ഉടൻ സജ്ജമാക്കും.

ജനപ്രതിനിധികൾ, തോട്ടം ഉടമകൾ, ടൂറിസം മേഖലയിലെ പ്രതിനിധികൾ എന്നിവരുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി. പുകഴേന്തി വ്യക്തമാക്കി. മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിൽ ആളുകളുടെ സാന്നിധ്യം കുതിച്ചുയരുന്ന സാഹചര്യത്തിൽ, കാട്ടാന സാന്നിധ്യമുള്ള അപകടസാധ്യതയുള്ള വനമേഖലകളിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിക്കും. അതേസമയം, പരമ്പരാഗത വഴികൾ തുറന്നുകൊടുത്തിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ അക്രമസ്വഭാവം കാട്ടുന്ന ആനകളെ മയക്കുവെടി വെച്ച് പിടികൂടി മാറ്റുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

The Kerala Forest Department is rolling out a comprehensive landscape-based master plan to mitigate escalating human-elephant conflicts in Idukki by restoring traditional elephant corridors and deploying advanced early-warning surveillance systems.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും