Dangerous Car ride 
Idukki

മൂന്നാറിൽ വിനോദസഞ്ചാരികളുടെ ജീവൻമരണക്കളി; പള്ളിവാസലിന് കാറിൽ അപകടയാത്ര

തമിഴ്‌നാട്ടിൽ നിന്നെത്തിയ ഇന്നോവ കാറിലെ മൂന്ന് പേരാണ് റോഡ് നിർമ്മാണം നടക്കുന്ന ഇടുങ്ങിയ ഭാഗത്ത് സാഹസികത കാട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മൂന്നാർ: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ടൂറിസ്റ്റുകളുടെ ഭാഗത്തുനിന്നുള്ള അപകടകരമായ വാഹനയാത്രകൾ തുടർക്കഥയാകുന്നു. മൂന്നാർ പള്ളിവാസലിന് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ നിന്നുള്ള അപകടകരമായ യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ രണ്ട് വശങ്ങളിലൂടെ മൂന്ന് യാത്രക്കാർ ശരീരം പൂർണ്ണമായും പുറത്തിട്ടാണ് യാത്ര ചെയ്തത്.

ഇടുങ്ങിയ റോഡിൽ സാഹസികത; മൂന്നാറിൽ തുടർക്കഥ

റോഡ് നിർമ്മാണം നടക്കുന്നതിനാലാൽ വശങ്ങളിൽ വലിയ കുഴികളും തടസ്സങ്ങളുമുള്ള അതീവ ഇടുങ്ങിയ പാതയിലൂടെയാണ് വിനോദസഞ്ചാരികൾ ഈ ജീവൻമരണക്കളി നടത്തിയത്. എതിർദിശയിൽ നിന്നോ പിന്നിൽ നിന്നോ മറ്റൊരു വാഹനം അശ്രദ്ധമായി വന്നാൽ വലിയ ദുരന്തത്തിന് കാരണമാകുന്ന രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം.

അടുത്തകാലത്തായി മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ, പ്രത്യേകിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, കാറിന്റെ സൺറൂഫിലൂടെയും വിൻഡോയിലൂടെയും പുറത്തേക്ക് ആംഗ്യങ്ങൾ കാട്ടി അപകടയാത്ര നടത്തുന്നത് പതിവാകുകയാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ്സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് തമിഴ്‌നാട് ആർ.ടി.ഒ അധികൃതരുമായി ബന്ധപ്പെട്ട് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ പിഴയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.

In a blatant violation of traffic safety norms, a group of tourists was spotted hanging out of a moving car's windows near Pallivasal in Munnar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിക്ക് വിമുഖത, വിമാനയാത്രയ്ക്കിടെ മനസ് മാറ്റി; വിഴിഞ്ഞത്തിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ഓർത്തെടുത്ത് ശശി തരൂർ

National Film Awards 2026 Live: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും

ഇനി ഓംലെറ്റ് ഉണ്ടാക്കുമ്പോൾ പൊട്ടിപോകില്ല, ഈ ട്രിക്കുകൾ ഒന്നു പരീക്ഷിച്ചു നോക്കൂ

ആശുപത്രി പരിസരത്ത് ബാനറുകളും കൊടിയും കെട്ടി ഭക്ഷണ വിതരണം പാടില്ല; കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്ന് മന്ത്രി കെ മുരളീധരൻ

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു