Tamil Nadu Quarry Ban Idukki Construction Crisis  Representative image
Idukki

തമിഴ്നാട്ടിലെ ക്വാറി നിരോധനം നീളുന്നു; ഇടുക്കിയിലെ നിർമ്മാണമേഖല പ്രതിസന്ധിയിൽ

ഇരട്ടിവില നൽകി നിർമ്മാണ സാമഗ്രികൾ എത്തിക്കേണ്ട ഗതികേടിൽ കരാറുകാർ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ക്വാറി ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് തമിഴ്നാട് ഏർപ്പെടുത്തിയ നിരോധനം നീണ്ടത് ഇടുക്കി ഹൈറേഞ്ചിലെ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി. തമിഴ്നാട്ടിലെ ക്വാറികളെയാണ് ജില്ലയിലെ മലയോര മേഖല പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ നിയന്ത്രണം വന്നതോടെ നിർമ്മാണ സാമഗ്രികളുടെ വരവ് പൂർണ്ണമായും നിലച്ചു. ഇത് പൊതുമരാമത്ത് പ്രവൃത്തികളും പഞ്ചായത്ത് റോഡ് നിർമ്മാണവുമടക്കമുള്ള പ്രധാന പദ്ധതികളുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്.

നിലവിൽ മറ്റ് ജില്ലകളിൽ നിന്ന് ഇരട്ടിയോളം വില നൽകിയാണ് ആവശ്യമായ നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നത്. മുൻകൂട്ടി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം കരാർ ഏറ്റെടുത്തവർക്ക് നിലവിലെ പ്രതിസന്ധി വലിയ സാമ്പത്തിക ബാധ്യതയാണ് സമ്മാനിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി വൈകുന്നത് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നുണ്ട്.

ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഹൈറേഞ്ചിലെ നിലവിലുള്ള ക്വാറികളുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, അനധികൃത ഖനനം തടയുന്നതിനും പരിസ്ഥിതി സംരക്ഷണം കർശനമായി ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ തുടരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായും കരാറുകാരുമായും ചർച്ച നടത്തി അടിയന്തര പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

The continuation of the export ban on quarry products by Tamil Nadu has severely hit the construction sector in Idukki's high ranges, disrupting public works and leading to soaring material costs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം പൂർത്തിയാക്കും മുൻപ് ഇരുന്നു, മന്ത്രി കെ മുരളീധരന്റെ നടപടി വിവാദത്തിൽ

"അമ്പമ്പോ....!!!" ഒരു കോഴിമുട്ടയ്ക്ക് 10 രൂപയോ...? ചെറിയ ഉള്ളി 160, സവാള 60; പൊള്ളുന്ന വില

കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍: ഹര്‍ജിയില്‍ ഈ ആഴ്ച വാദം കേള്‍ക്കും

ടൂറിസ്റ്റ് ഗൈഡ് ആയാലോ? 168 സീറ്റുകൾ; KITTS-ൽ പരിശീലനം, നവംബർ 23 വരെ അപേക്ഷിക്കാം

'ഒറ്റക്കൊമ്പന്റെ നട്ടെല്ല്'; മനസ്സിലെ വേദനയ്ക്ക് വാക്കുകളില്ല, ഫ്രെയിമുകളിലൂടെ ഷാജികുമാര്‍ ജീവിക്കും; ഉള്ളുലഞ്ഞ് സുരേഷ് ഗോപി