ബികെ കാദര്‍ 
Kannur

മുതിര്‍ന്ന സിപിഎം നേതാവ് ബികെ കാദര്‍ അന്തരിച്ചു

ഇരിട്ടി ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഇരിട്ടി (കണ്ണൂര്‍): മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബാണത്തുംകണ്ടി ബികെ കാദര്‍ (86) അന്തരിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

അവിഭക്ത കൂത്തുപറമ്പ് താലൂക്ക് കമ്മിറ്റിക്ക് കീഴില്‍ കെഎസ്‌വൈഎഫ് പായം വില്ലേജ് കമ്മിറ്റി അംഗമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. മാടത്തില്‍ ടൗണില്‍ ആദ്യകാല ചുമട്ടുതൊഴിലാളിയായിരുന്നു. സിപിഎം പായം ലോക്കല്‍ കമ്മിറ്റി അംഗം, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം, മട്ടന്നൂര്‍, ഇരിട്ടി ഏരിയാ സെക്രട്ടറി, ചുമട്ട് തൊഴിലാളി യൂണിയന്‍ (സിഐടിയു) സ്ഥാപക നേതാവ്, ചുമട്ടു യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥക്കെതിരെ കണ്ണൂര്‍ കലക്ട്രേറ്റ് പടിക്കല്‍ നടത്തിയ സമരത്തില്‍ പൊലീസ് ലാത്തിച്ചാര്‍ജ് അടക്കം പലവട്ടം പൊലീസ് മര്‍ദ്ദനമേറ്റു. 1970ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ ചുമത്തിയ കേസില്‍ കോടതി ജീവപര്യന്തം ശിക്ഷിച്ചു. പിന്നീട് നടത്തിയ വിചാരണയില്‍ കാദര്‍ ഉള്‍പ്പെടെ 23 സിപിഎമ്മുകാരെ ഹൈക്കോടതി വെറുതെവിട്ടു. ഇരിട്ടി ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം പുന്നാട് ബ്രാഞ്ചംഗമായിരുന്നു.

ഭാര്യ: ടി കെ സക്കീന. മക്കള്‍: സീനത്ത് (ഇരിട്ടി കാര്‍ഷിക വികസന ബാങ്ക്), മുനീറ, പരേതനായ അബ്ദുള്‍ ജലീല്‍ (ലത്തീഫ്). മരുമക്കള്‍: അബൂബക്കര്‍, അഷറഫ്, ആയിഷ (ഗള്‍ഫ്). കല്ലുമുട്ടിയിലെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് മാടത്തില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, ഡോ. വി ശിവദാസന്‍ എംപി എന്നിവര്‍ അനുശോചിച്ചു.

CPM Leader BK Khader Passed Away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയരംഗം മലീമസമായി, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സിദ്ധരാമയ്യ

ടി20 ഒന്നാം റാങ്ക് തിരികെ പിടിച്ച് ഇന്ത്യ; വീണ്ടും തലപ്പത്ത്

'മന്ത്രി രാജിവെച്ചാല്‍ എന്റെ മകള്‍ തിരികെവരുമോ? കുറ്റക്കാരെ തൂക്കിലേറ്റണം'; ജീവനൊടുക്കിയ നീറ്റ് പരീക്ഷാര്‍ഥിയുടെ അമ്മ

'പാര്‍ട്ടികളില്‍ നടക്കുന്നത് മറ്റ് പലതും; കൊക്കെയ്‌നും എംഡിഎംഎയും സുലഭം; ലഹരിയ്ക്കായി പ്രത്യേക ബജറ്റ്'; വെളിപ്പെടുത്തി നടി

എണ്ണവില കുതിപ്പില്‍ ഒലിച്ചുപോയത് 2.74 ലക്ഷം കോടി രൂപ; കൈപൊള്ളി ഒന്‍പത് കമ്പനികള്‍, കണക്ക് ഇങ്ങനെ