കണ്ണൂർ: പയ്യന്നൂരിൽ വീടിന് തീപിടിച്ച് ഫ്രിഡ്ജും ടെലിവിഷനും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ചിന്മയ സ്കൂളിന് സമീപം ദേവി നിവാസിൽ ഷമീന്ദ്രന്റെ (59) വീട്ടിലാണ് ബുധനാഴ്ച രാത്രി ഏഴോടെ തീപിടിത്തമുണ്ടായത്. വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ടെലിവിഷനിലാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ടിവി, ഫ്രിഡ്ജ്, അനുബന്ധ ഉപകരണങ്ങൾ, സമീപത്തുണ്ടായിരുന്ന കിടക്ക എന്നിവ പൂർണമായും കത്തിനശിച്ചു.
സംഭവസമയത്ത് ഷമീന്ദ്രന്റെ 76 വയസ്സുള്ള മാതാവ് ബാലമണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ. ഷിജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) ജോബിമോൻ ജോർജ്, യു.എസ്. അഭിലാഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. സത്യൻ, പി.പി. ജിഷ്ണുദേവ്, യു.കെ. ലിജീഷ്, എസ്. ജിഷ്ണു, ഹോം ഗാർഡുമാരായ കെ. ഭിനേശൻ, എൻ.വി. ശ്രീജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates