Charred House_Abhishek 
Kannur

കൊല്ലുമെന്ന ഭീഷണി ഭയന്ന് മാതാപിതാക്കൾ മാറിത്താമസിച്ചു; ലഹരിമൂത്ത് സ്വന്തം വീടിന് തീയിട്ട 25-കാരൻ അറസ്റ്റിൽ

കിടപ്പുമുറി പൂർണ്ണമായും കത്തിനശിച്ചു; മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: ലഹരിമരുന്ന് വാങ്ങാൻ ആവശ്യപ്പെട്ട പണം മാതാപിതാക്കൾ നൽകാത്തതിനെ തുടർന്ന് വീടിന് തീവെച്ച ലഹരിക്ക് അടിമയായ മകൻ അറസ്റ്റിൽ. കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേക് (25) എന്ന യുവാവിനെയാണ് സിറ്റി പൊലീസ് ഇൻസ്പെക്ടർ ഇക. ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം .കണ്ണൂർ കോവിലകം ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിന് സമീപമുള്ള വീടിനാണ് പ്രതി തീയിട്ടത്. വീടിന്റെ പ്രധാന കിടപ്പുമുറി പൂർണ്ണമായും കത്തിനശിച്ചു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഭയന്ന് മാറിത്താമസിച്ച് മാതാപിതാക്കൾ

ലഹരിക്ക് അടിമയായ മകന്റെ നിരന്തരമായ ഉപദ്രവവും ഭീഷണിയും കാരണം മാതാപിതാക്കൾ ദിവസങ്ങളായി സ്വന്തം വീട്ടിൽ നിന്നും മാറി മറ്റ് ബന്ധുവീടുകളിലായിരുന്നു താമസം. പുലർച്ചെ വീടിന് തീപിടിക്കുന്നത് കണ്ട് അയൽവാസികളാണ് വിവരമറിയിച്ചതെന്ന് പിതാവ് രാജേഷ് പൊലീസിനോട് പറഞ്ഞു."മകൻ ദിവസവും ലഹരി വാങ്ങാൻ പണം ആവശ്യപ്പെട്ട് പ്രകോപനങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 2000 രൂപ നൽകിയില്ലെങ്കിൽ എന്നെയും ഭാര്യയെയും പെട്രോളൊഴിച്ച് തീവച്ചു കൊല്ലുമെന്ന് അവൻ ഭീഷണിപ്പെടുത്തിയിരുന്നു. അവനെ ഭയന്നാണ് ഞങ്ങൾ വീട്ടിൽ കിടക്കാതിരുന്നത്. അതുകൊണ്ട് മാത്രം വലിയൊരു ദുരന്തം ഒഴിവായി." — രാജേഷ് വിശദമാക്കി.

മൂന്ന് ലക്ഷത്തിന്റെ നാശനഷ്ടം; ഫയർഫോഴ്സ് തീയണച്ചു

വീടിനുള്ളിൽ കയറി കിടപ്പുമുറിക്ക് തീയിട്ട ശേഷം അഭിഷേക് ഒളിവിൽ പോകുകയായിരുന്നു. തീ പടർന്നതോടെ മുറിയിലുണ്ടായിരുന്ന വിലകൂടിയ എയർ കണ്ടീഷണർ, കട്ടിൽ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ, ഫാൻ, വസ്ത്രങ്ങൾ, വീടിന്റെ ജനലുകൾ, ഇലക്ട്രിക് വയറിങ് എന്നിവയെല്ലാം കത്തിയമർന്നു. അടിയന്തിര ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കത്തി ചാമ്പലായി. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂർ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചതും സമീപത്തെ വീടുകളിലേക്ക് പടരുന്നത് തടഞ്ഞതും. രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ട്രെയിനിങ് ഓഫീസർ ജി.ബി. ഫിലിപ്പ്, എസ്.എഫ്.ആർ.ഒ ശ്രീകാന്ത് പവിത്രൻ, ഫയർമാൻമാരായ ടി.കെ. ശിവപ്രസാദ്, പി.എം. വൈശാഖ്, അശ്വിൻ, ഹോം ഗാർഡുമാരായ പ്രമോഷ്, നിജിൽ എന്നിവർ നേതൃത്വം നൽകി. പ്രതിക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

A 25-year-old drug-addicted youth was arrested by the Kannur City Police on Tuesday for allegedly setting his parents' house on fire after they refused to give him money for narcotics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോള്‍ വേണ്ട; നോ പറഞ്ഞ് എന്‍ഡിഎ വോട്ടര്‍മാരില്‍ ഭൂരിഭാഗവും; കാരണങ്ങള്‍ നിരത്തി സര്‍വേ

പ്രാരംഭവില 12.99 ലക്ഷം രൂപ, 50,000 രൂപ വരെ വിലക്കുറവ്, കോസ്‌മെറ്റിക് അപ്ഡേറ്റ്; ഡസ്റ്റര്‍ അഡ്വഞ്ചര്‍ പതിപ്പ് വിപണിയില്‍

സൗദി അബഹ വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

അടിമുടി തിരുത്തണം; വെള്ളാപ്പള്ളി വിഷയത്തില്‍ ജാഗ്രതക്കുറവ്; സെപ്റ്റംബര്‍ രണ്ടാംവാരം വിശാല സംസ്ഥാന സമിതി യോഗം

കീമോതെറാപ്പി ഫലം കണ്ടില്ല, കാർ ടി-സെൽ തെറാപ്പിയിലേക്ക് മാറി; എന്താണ് സാം നീലിനെ ബാധിച്ച് അപൂർവ കാൻസ‍ർ?