Private Bus Accident 
Kannur

സിപിഎം നേതാവ് പി ശശിയുടെ സഹോദരൻ വാഹനാപകടത്തില്‍ മരിച്ചു

കാടാച്ചിറ ആഡൂർ പാലത്തിന് സമീപമാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് - കണ്ണൂർ റോഡിലെ കാടാച്ചിറ ആഡൂർ പാലം പെട്രോൾ പമ്പിന് മുൻപിൽ സ്വകാര്യ ബസ് പുറകിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. മുണ്ടയോട് ശ്രേയസിൽ പി സരസനാണ് (54) മരിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ശശിയുടെ സഹോദരനാണ് സരസൻ. കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനാണ്. രാവിലെ ജോലിക്ക് പോകവേയാണ് അപകടം.

ഇന്ന് രാവിലെ 7:10-ഓടെയാണ് അപകടം നടന്നത്. കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന 'നബീൽ' എന്ന സ്വകാര്യ ബസ് സരസന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരസന് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

വിവരമറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അനിഷയാണ് ഭാര്യ; നന്ദന ഏക മകളാണ്.

In a tragic accident on Thursday morning, Sarasan, the brother of CPI(M) state committee member P. Sasi, lost his life after a speeding private bus rammed into his scooter near the Adoor bridge petrol pump on the Koothuparamba-Kannur road

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തിന്റെ 'കുട്ടി നിത്യ' ഇനി ലോസാഞ്ചലസ് മേയര്‍; ചരിത്ര വിജയം

വറ്റ മീന്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

വിമാനത്തിലും 'ഹരിത ഇന്ധനം' നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

ഗുരുവായൂർ ദേവസ്വത്തിൽ 16 ഒഴിവുകൾ: അഭിമുഖത്തിലൂടെ നിയമനം; ലൈൻമാൻ, ഫോട്ടോഗ്രാഫർ, അഡ്മിനിസ്ട്രേറ്റർ....

'രാഹുല്‍ ഗാന്ധി ബംഗ്ലാദേശില്‍ പോകട്ടെ; അവിടെ ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ച് രാഷ്ട്രീയം കളിക്കട്ടെ'