Janardhana Kasaragod Arrested 
Kannur

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; യുവാവ് അറസ്റ്റിൽ, പിന്നിൽ വൻ റാക്കറ്റെന്ന് പൊലീസ്

മട്ടന്നൂർ പോളിടെക്നിക് കോളജിൽ നടന്ന പരീക്ഷയിൽ ക്രമക്കേട്; കെഎസ്ഇബി താൽക്കാലിക ജീവനക്കാരനാണ് പിടിയിലായ ജനാർദന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കാസർകോട് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ് കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കെഎസ്ഇബി വോർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് പിടിയിലായ ജനാർദന. പരീക്ഷാ കോപ്പിയടിക്ക് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം.ഈ മാസം ഒന്നിന് മട്ടന്നൂർ പോളിടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് തട്ടിപ്പ് നടന്നത്.

സ്ഥിരനിയമനത്തിനായി ക്ലാസിലെത്തി; ഉത്തരം നൽകിയത് ഐടിഐ അധ്യാപകൻ

കെഎസ്ഇബിയിലെ താൽക്കാലിക ജോലി സ്ഥിരമാകണമെങ്കിൽ ജനാർദനയ്ക്ക് ഈ പരീക്ഷ ജയിക്കുക അനിവാര്യമായിരുന്നു. ഇതിനായി കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസിൽ ജനാർദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് പരീക്ഷാ സമയത്ത് മൊബൈൽ ഫോണിലൂടെ പ്രതിക്ക് കൃത്യമായ ഉത്തരങ്ങൾ കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി.തട്ടിപ്പ് പുറത്തായതോടെ അധ്യാപകനായ സുരേഷ് ബാബു ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പ് വഴി ചോദ്യങ്ങൾ ചോർത്തി; കൂടുതൽ പേരിലേക്ക് അന്വേഷണം

ഒളിവിലുള്ള അധ്യാപകൻ സുരേഷ് ബാബു അഡ്മിനായുള്ള ഒരു രഹസ്യ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പരീക്ഷാ ഹാളിലേക്ക് ഉത്തരങ്ങൾ അയച്ചു നൽകിയത്. പരീക്ഷ എഴുതിയ ജനാർദനയെ കൂടാതെ മറ്റ് 21 പേർ കൂടി ഈ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും സമാനമായ രീതിയിൽ വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തി ഉത്തരങ്ങൾ നൽകിയിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതിയ മറ്റ് ഉദ്യോഗാർത്ഥികളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. അറസ്റ്റ് ചെയ്ത പ്രതി ജനാർദനയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

A 36-year-old man from Kasaragod was arrested in Kannur for allegedly using a mobile phone to cheat inside an examination hall, revealing what the police suspect to be a larger exam malpractice racket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

തൃശ്ശൂരിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ അവസരം; തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്‌സ് ഒഴിവുകൾ

ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീൻ ഷേക്ക് മാത്രം മതിയോ? ഈ അബദ്ധങ്ങൾ ഒഴിവാക്കിയാൽ ഗുണം ഇരട്ടിയാകും

എസ്‌ഐപി vs സുകന്യ സമൃദ്ധി യോജന vs പിപിഎഫ്; പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ മികച്ച സ്‌കീം ഏത്?, താരതമ്യപഠനം