Ragging പ്രതീകാത്മക ചിത്രം
Kannur

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്; യൂണിഫോമും ജിം ബോഡിയും ചോദ്യം ചെയ്ത് മർദനം

സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്ക്; ആറുപേർക്ക് സസ്പെൻഷൻ, പൊലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം. ഉച്ചയ്ക്ക് സ്‌കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തിയത്. ഇവരിൽ ആറുപേർ ചേർന്ന് കുട്ടിയെ വലിച്ചിട്ട് മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

സ്‌കൂളിൽ മികച്ച രീതിയിൽ യൂണിഫോം ധരിച്ച് എത്തുന്നതും, ജിമ്മിൽ പോയി ശരീരസൗന്ദര്യമുണ്ടാക്കി വന്നതും ചോദ്യം ചെയ്താണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. ഈ കാര്യം പറഞ്ഞ് പ്രതികൾ നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇരയായ വിദ്യാർത്ഥി വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലയുടെ മുകൾഭാഗത്ത് തുന്നലിടുകയും ചെയ്തു. സംഭവത്തിൽ ആറു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. മേഖലയിൽ ജാഗ്രതാ സമിതികൾ സജീവമാണെങ്കിലും അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ റാഗിങ് ആവർത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

A Plus One student was severely injured in a ragging incident at a school in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിതീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ശക്തമായ മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇനി 'സിദാന്‍ യുഗം'; ഇതിഹാസ താരം ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പരിശീലകനായി ചുമതലയേറ്റു

പണ ഇടപാടുകള്‍ നടത്താം, ബില്ലടയ്ക്കാം; എക്സില്‍ ഇനി ബാങ്കിങ് സേവനങ്ങളും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 530 lottery result

'രണ്ട് പെണ്‍കുട്ടികളാണ്, എന്തെങ്കിലും ജോലി തരൂ...'; അച്ഛന്‍ പലരോടും യാചിക്കുന്നത് കണ്ടിട്ടുണ്ട്, അന്ന് തീരുമാനിച്ചു...; വിങ്ങലോടെ ഭാഗ്യശ്രീ