ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു, സംസ്ഥാനത്തെ ജലസംഭരണികളില്‍ 25 ശതമാനം വെള്ളം കുറവ്; വൈദ്യുതോല്‍പ്പാദനം താളം തെറ്റുമോ?

കാലവര്‍ഷം പിന്‍വാങ്ങുന്നതിന് മുന്‍പ് തന്നെ വേനല്‍ക്കാലത്തിന് സമാനമായി ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നു
Idukki Arch Dam
Idukki Arch Damfile
Edited By:
Updated on
1 min read

തൊടുപുഴ: കാലവര്‍ഷം പിന്‍വാങ്ങുന്നതിന് മുന്‍പ് തന്നെ വേനല്‍ക്കാലത്തിന് സമാനമായി ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നു. വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം സംഭരണികളിലെല്ലാംകൂടി ശേഷിക്കുന്നത് 63 ശതമാനം വെള്ളം മാത്രം. 2025ലെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ളത്തിന്റെ അളവില്‍ 25 ശതമാനം കുറവുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ 62.51 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. കക്കി 68.89 ശതമാനം, പമ്പ 29.34 ശതമാനം, ഇടമലയാര്‍ 68.87 ശതമാനം, പെരിങ്ങല്‍കുത്ത് 35.28 ശതമാനം, ഷോളയാര്‍ 88.28 ശതമാനം, കുറ്റ്യാടി 44.25 ശതമാനം, ബാണാസുരസാഗര്‍ 81.47 ശതമാനം എന്നിങ്ങനെയാണ് കെഎസ്ഇബിയുടെ കീഴില്‍ വരുന്ന മറ്റു പ്രധാന അണക്കെട്ടുകളില്‍ നിലവില്‍ സംഭരിക്കപ്പെട്ട ജലത്തിന്റെ അളവ്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയുടെ കണക്കനുസരിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2368.46 അടിയാണ്. 2025ല്‍ ഇതേദിവസം 2382.28 അടിയായിരുന്നു.

നിലവില്‍ വിവിധ സംഭരണികളിലെ വെള്ളമുപയോഗിച്ച് 2610.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനേ സാധിക്കൂ. അതേസമയം സംസ്ഥാനത്തിന്റെ പ്രതിദിന ഉപഭോഗം 100 ദശലക്ഷം യൂണിറ്റിനോടടുക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പുറത്തുനിന്ന് കൂടിയ അളവില്‍ വൈദ്യുതി എത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്നതിനാല്‍ ആഭ്യന്തര ഉല്‍പ്പാദനം കൂട്ടുന്നതിന്റെ സാധ്യത തേടുകയാണ് വൈദ്യുതി ബോര്‍ഡ്. പ്രധാന പദ്ധതിപ്രദേശങ്ങളിലൊന്നും ദിവസങ്ങളായി മഴയില്ല. ഇടുക്കിയിലും ശബരിഗിരിയിലും വൈദ്യുതോല്‍പ്പാദനം കൂട്ടിയിട്ടുമുണ്ട്.

Idukki Arch Dam
95 രൂപയുടെ ഊണിന് ഇനി 110; ട്രെയിനില്‍ ഭക്ഷണവില കൂട്ടി, പുതുക്കിയ വില അറിയാം
Idukki Arch Dam
ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍
Summary

Water levels in Idukki have dropped sharply; state reservoirs face a 25% deficit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com