Thavakkara Bus Accident 
Kannur

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

ഡ്രൈവറെയും കണ്ടക്ടറെയും കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പാനൂർ സ്വദേശിനി ആവണി (19), ചെറുപറമ്പ് സ്വദേശിനി സ്നേഹ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരത്തിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിഎസ്‌സി വിദ്യാർഥിനികളാണ് പരിക്കേറ്റ ഇരുവരും. രാവിലെ ക്ലാസിലേക്ക് പോകുന്നതിനായി താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കണ്ണൂർ - വടകര റൂട്ടിൽ സർവീസ് നടത്തുന്ന 'ഐവാൻ' എന്ന സ്വകാര്യ ബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥിനികൾ റോഡിലേക്ക് തെറിച്ചുവീണു. സ്വകാര്യ ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും വ്യക്തമാക്കി. അപകടത്തെത്തുടർന്ന് ബസ് ഡ്രൈവറായ ആദർശിനെയും ബസിലെ കണ്ടക്ടറെയും കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

Two female college students sustained injuries after being knocked down by a speeding private bus while crossing the road at Thavakkara in Kannur town on Thursday morning

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്‍

ഉയർന്ന രക്തസമ്മർദം എങ്ങനെ കുറയ്ക്കാം, പ്രാക്ടിക്കൽ ടിപ്പ് പങ്കുവെച്ച് ഡോക്ടർ

ഒരു വര്‍ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്‍!

മറക്കല്ലേ... നഴ്സുമാർക്ക് യുഎയിലേക്ക് സൗജന്യ നിയമനം; അഭിമുഖം 26ന് തിരുവനന്തപുരത്ത് !

30 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചാല്‍ എന്തുചെയ്യണം?; അറിയാം നടപടിക്രമം