'1.27 കോടി ഹിന്ദുക്കളെ വെട്ടി, മുസ്ലീം വോട്ടര്‍മാര്‍ 1.65 ശതമാനം കൂടി'; എസ്‌ഐആറിനെതിരെ യോഗി ആദിത്യനാഥ്

തെളിവുണ്ടായിട്ടും പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കണമെന്ന് യുപി മുഖ്യമന്ത്രി
yogi adityanath
Yogi AdityanathPhoto | ANI
Updated on: 
1 min read

ലഖ്‌നൗ: എസ്‌ഐഐറിനെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ 1.27 കോടി ഹിന്ദുക്കളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്നു ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം മുസ്ലീം വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.65 ശതമാനം വര്‍ധനവുണ്ടായെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദീപോത്സവത്തിനിടെ അയോധ്യയില്‍ ഒരു ഹിന്ദി ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യോഗി ആരോപിച്ചു.

'വോട്ടര്‍മാര്‍ ആണെന്നതിനു തെളിവുണ്ടായിട്ടും പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കണമെന്നു കമ്മീഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ ഹിന്ദു പേരുകള്‍ എങ്ങനെ കാണാതായി. ആരാണ് ഇതിന് പിന്നില്‍.'

yogi adityanath
നാലു വയസ്സുകാരനെ കൊലപ്പെടുത്തി അവയവങ്ങള്‍ അടര്‍ത്തിയെടുത്തു, ഓൺലൈനിലൂടെ വിൽക്കാൻ ശ്രമം; ബന്ധുവായ 27 കാരന്‍ അറസ്റ്റില്‍

'ഇപ്പോള്‍ എസ്‌ഐആര്‍ പിന്‍വലിക്കാന്‍ അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ട് നോക്കു. അദ്ദേഹം അത് ചെയ്യില്ല. കാരണം എസ്‌ഐആറിന് ശേഷം യുപിയില്‍ മുസ്ലീം വോട്ടര്‍മാരുടെ എണ്ണം 1.65 ശതമാനം വര്‍ധിച്ചു. ഞാന്‍ ഹിന്ദു വോട്ടര്‍മാരുടെ അവസ്ഥയെ കുറിച്ചാണ് സംസാരിച്ചത്. അതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തത തേടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഞങ്ങള്‍ സമീപിച്ചത്.'

'പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത, എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത ഹിന്ദു വോട്ടര്‍മാരെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഇത്തരത്തിലുള്ള 66 ലക്ഷം വോട്ടര്‍മാരുണ്ട്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം വാങ്ങുന്ന 55 ലക്ഷം വോട്ടര്‍മാരുടെ പേരും കാണാനില്ല. 18- 19 പ്രായപരിധിയിലുള്ള 4.5 ലക്ഷം വോട്ടര്‍മാരേയും വോട്ടര്‍ പട്ടികയില്‍ നിന്നു കാണാതായിട്ടുണ്ട്'- യോഗി വ്യക്തമാക്കി.

yogi adityanath
'വംശീയ കലാപം അടങ്ങട്ടെ'; മണിപ്പുര്‍ സെന്‍സെക്‌സ് 2027 ഏപ്രില്‍ വരെ നിര്‍ത്തിവച്ചു
yogi adityanath
രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും, കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാൾ
Summary

The UP CM Yogi Adityanath claimed that Akhilesh Yadav would no longer oppose the SIR or demand its rollback as the number of Muslim voters had increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER