Nuchyad Kodaparambu Bridge 
Kannur

ഉദ്ഘാടനത്തിന് തൊട്ടുമുൻപേ തകർന്നു; ഏഴു വർഷമായിട്ടും പുതിയ പാലമില്ല: നുച്യാട്–കോടാപറമ്പ് നിവാസികൾക്ക് തീരാദുരിതം

നിർമ്മാണ അപാകതയിൽ വിജിലൻസ് അന്വേഷണം നടന്നെങ്കിലും തുടർനടപടിയില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ ഉദ്ഘാടനത്തിനൊരുങ്ങുന്നതിന് തൊട്ടുമുൻപേ നിലംപൊത്തിയ പാലം പുനർനിർമ്മിക്കാത്തതിൽ ജനങ്ങളുടെ ദുരിതയാത്ര ഏഴാം വർഷത്തിലേക്ക്. കണ്ണൂർ ജില്ലയിലെ ഉളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന നുച്യാട്–കോടാപറമ്പ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നു വീണ് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ശോച്യാവസ്ഥയിൽ തുടരുന്നത്. പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ സ്വപ്ന പദ്ധതിയായിരുന്ന പാലം തകർന്നതോടെ ഇരുപ്രദേശങ്ങളിലെയും ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയായിരിക്കുകയാണ്.

നുച്യാട്, കോടാപറമ്പ് നിവാസികളുടെ ദീർഘകാലത്തെ മുറവിളിയെ തുടർന്നാണ് എ.കെ. ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വകയിരുത്തി ഇവിടെ പാലം നിർമ്മിച്ചത്. എന്നാൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി ഔദ്യോഗികമായി നാടിന് സമർപ്പിക്കുന്നതിന് തൊട്ടുമുൻപ്, 2019 ഓഗസ്റ്റ് ഒൻപതിന് പാലം അപ്രതീക്ഷിതമായി തകർന്നു വീഴുകയായിരുന്നു. നിർമ്മാണത്തിലെ ഗുരുതരമായ അപാകതകളും ഗുണനിലവാരമില്ലായ്മയുമാണ് പാലം തകരാൻ ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി അന്ന് പ്രദേശവാസികൾ വിജിലൻസ് ഉൾപ്പെടെയുള്ള ഉന്നത അന്വേഷണ ഏജൻസികൾക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധനകളും അന്വേഷണങ്ങളും നടത്തിയെങ്കിലും വർഷങ്ങൾ ഏഴ് കഴിഞ്ഞിട്ടും പകരം പുതിയൊരു പാലം പണിയാനുള്ള പ്രാഥമിക നടപടികൾ പോലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

പാലം യാഥാർത്ഥ്യമാകാത്തതോടെ നുച്യാട്, കോടാപറമ്പ് മേഖലകളിലെ ജനങ്ങൾക്ക് തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് എത്തുന്നതിന് പോലും കിലോമീറ്ററുകളോളം ദൂരം അധികമായി ചുറ്റി സഞ്ചരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. സ്കൂൾ വിദ്യാർത്ഥികളും പ്രായമായവരും രോഗികളുമടക്കമുള്ള യാത്രക്കാർ കടുത്ത ബുദ്ധിമുട്ടാണ് ദിനംപ്രതി അനുഭവിക്കുന്നത്. 50 ലക്ഷം രൂപയുടെ പൊതുപണം പുഴയിലൊഴുക്കി നിർമ്മിച്ച പാലം ഉപയോഗശൂന്യമായി മാറിയിട്ടും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകുന്നില്ല. തകർന്ന പാലത്തിന്റെ സ്ഥാനത്ത് അടിയന്തരമായി പുതിയ പാലം നിർമ്മിച്ച് തങ്ങളുടെ ദുരിതയാത്രയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Commuters and residents in Ulikkal Panchayat in Kannur district continue to endure severe travel hardships as the Nuchyad–Kodaparambu bridge remains unreconstructed seven years after collapsing just days ahead of its formal inauguration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

സ്ത്രീകളിലെ പക്ഷാഘാതം: തിരിച്ചറിയാൻ വൈകുന്ന നിശ്ശബ്ദ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ടച്ച്സ്‌ക്രീനുമായി ആപ്പിള്‍ മാക്ബുക്ക് പ്രോ; ഇന്ത്യയിലെ വില 3.49 ലക്ഷം രൂപ മുതല്‍; ഫീച്ചറുകള്‍ അറിയാം

വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ