കണ്ണൂർ: ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ പ്രശ്നം അയോധ്യ ക്ഷേത്രത്തിലടക്കം നടക്കുന്ന അമ്പലക്കൊള്ളകളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി അയോധ്യ ക്ഷേത്രത്തിലെ കാണിക്കപ്പണം കവർന്ന സംഭവത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ പ്രധാന നേതാവാണ് പ്രതിയെന്നും എന്നാൽ ആർക്കെതിരെയും ഒരു നടപടിയുമെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ കൊള്ളയ്ക്ക് മോദി സർക്കാരിനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാർ രാജ്യത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
അയോധ്യ കാണിക്ക മോഷണക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ കെ.സി. വേണുഗോപാൽ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.കട്ടവൻമാർ തന്നെ മാപ്പു പറഞ്ഞാൽ പ്രശ്നം തീരുമോ? സംഭവത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം വേണം. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഞങ്ങൾ ഇതിന്റെ കൃത്യമായ കണക്ക് ചോദിക്കും, വേണുഗോപാൽ പറഞ്ഞു. ബിജെപിക്ക് ജനങ്ങളുടെ വിശ്വാസം കക്കാനും രാജ്യത്തെ വിഭജിക്കാനും മാത്രമാണ് താല്പര്യമെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും എ.ഐ.സി.സി ജനറൽ സെക്രട്ടറി തന്റെ നിലപാട് വ്യക്തമാക്കി.ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്. ആ നിലപാട് അനുസരിച്ചു മാത്രമേ സർക്കാർ പ്രവർത്തിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.അദാനി വിഷയത്തിൽ മുഖ്യമന്ത്രി തന്നെ ഇതിനകം വ്യക്തത വരുത്തിക്കഴിഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറെ നാളായി ചർച്ചകളിൽ തുടരുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും. ഈ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഒട്ടും വൈകില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates