PSC 2026: ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ ഒഴിവ്; ഡിപ്ലോമക്കാർക്ക് അവസരം

എൻജിനീയറിങ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്.
Kerala PSC Recruitment 2026
Kerala PSC Recruitment 2026 Store Keeper Vacancy at Oil Palm India Ltd
Edited By:
Updated on
1 min read

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. എൻജിനീയറിങ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 5.

Kerala PSC Recruitment 2026
PSC: ഡിപ്ലോമ യോഗ്യതയുണ്ടോ? വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ആകാം

തസ്തിക: സ്റ്റോർ കീപ്പർ

സ്ഥാപനം: ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്

കാറ്റഗറി നമ്പർ: 049/2026

നിയമന രീതി: നേരിട്ടുള്ള നിയമനം

ഒഴിവ്: 1

ശമ്പളം: ₹35,600 – ₹75,400

Kerala PSC Recruitment 2026
PSC 2026: ഭൂവിനിയോഗ വകുപ്പിൽ ഒഴിവുകൾ, ജിയോളജിക്കൽ അസിസ്റ്റന്റ് ആകാം, അവസാന തീയതി ഓഗസ്റ്റ് 5

പ്രായപരിധി

  • 18 മുതൽ 40 വയസ്സ് വരെ

  • 02.01.1986 മുതൽ 01.01.2008 വരെ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.

  • സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

  • മെക്കാനിക്കൽ എൻജിനീയറിങിൽ ഡിപ്ലോമ

Kerala PSC Recruitment 2026
പ്ലസ് ടു യോഗ്യത മതി! ഔഷധിയിൽ സർക്കാർ ജോലി; പുരുഷന്മാർക്ക് അവസരം

പ്രവൃത്തിപരിചയം

  • സർക്കാർ/പൊതുമേഖല/കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ എൻജിനീയറിങ് യൂണിറ്റിലെ ടൂൾ റൂമിൽ (Tool Room) ഇൻവെന്ററി കൺട്രോളുമായി ബന്ധപ്പെട്ട 3 വർഷത്തെ പ്രവൃത്തിപരിചയം.

  • പരിചയം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷവും അപേക്ഷയുടെ അവസാന തീയതിക്ക് മുമ്പും നേടിയതായിരിക്കണം.

  • അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ നിശ്ചിത മാതൃകയിലുള്ള പരിചയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഇല്ലെങ്കിൽ അപേക്ഷ നിരസിക്കും.

Kerala PSC Recruitment 2026
പുതുമുഖങ്ങൾക്ക് ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ജോലി; ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ, ശമ്പളം ₹1.2 ലക്ഷം വരെ

അപേക്ഷ സമർപ്പിക്കേണ്ട വിധം

  • കേരള PSCയുടെ One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കണം.

  • അപേക്ഷാ ഫീസ് ഇല്ല.

  • അവസാന തീയതി ഓഗസ്റ്റ് 5 (ബുധനാഴ്ച) രാത്രി 12 മണി വരെ

Kerala PSC Recruitment 2026
NTPC: ഗ്രീൻ എനർജിയിൽ 114 ഒഴിവുകൾ, ഡിപ്ലോമ, എഞ്ചിനീയറിങ് യോഗ്യത

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-06/noti-49-26.pdf

Kerala PSC Recruitment 2026
WCL: കൽക്കരി മന്ത്രാലയത്തിന് കീഴിൽ 444 ഒഴിവുകൾ; സ്ഥിര നിയമനം, മികച്ച ശമ്പളം
Kerala PSC Recruitment 2026
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം
Kerala PSC Recruitment 2026
PDIL: പൊതുമേഖലാ സ്ഥാപനത്തിൽ അവസരം, എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ 153 ഒഴിവുകൾ
Summary

Kerala PSC Recruitment 2026 Store Keeper Vacancy at Oil Palm India Ltd

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com