അത്തംനാളില്‍ അക്കരെ കൊട്ടിയൂരിലെ തിരുവഞ്ചിറയില്‍ നടന്ന വാളാട്ടം sm.com
Kannur

കൊട്ടിയൂരില്‍ അത്തം ചതുശ്ശതവും വാളാട്ടവും തേങ്ങയേറും; തൃക്കലശാട്ടോടെ ഇന്ന് ഉത്സവം സമാപിക്കും

ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്‍മാര്‍ വാളാട്ടം നടത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊട്ടിയൂര്‍: ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം തൃക്കലശാട്ടോടെ ഇന്ന് സമാപിക്കും. നാല് ചതുശ്ശത നിവേദ്യങ്ങളില്‍ അവസാനത്തേതായ അത്തം ചതുശ്ശതം ചൊവ്വാഴ്ച നടന്നു. ഇതോടൊപ്പം വാളാട്ടം, കുടപതികളുടെ തേങ്ങയേറ്, കൂത്ത് സമര്‍പ്പണം എന്നിവയും നടന്നു. മഹോത്സവത്തിലെ അവസാനത്തെ ശീവേലിയും അത്തം നാളില്‍ പന്തീരടിക്ക് നടന്ന ശീവേലിയാണ്.

ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്‍മാര്‍ വാളാട്ടം നടത്തി. തിടമ്പുകള്‍ വഹിക്കുന്ന ബ്രാഹ്മണര്‍ക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെച്ചാണ് വാളാട്ടം നടത്തിയത്.

തിടമ്പുകളില്‍ നിന്നും ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. തുടര്‍ന്ന് കുടിപതികള്‍ പൂവറക്കും അമ്മാറക്കല്‍ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്ത് തേങ്ങയേറ് നടത്തി. ആയിരംകുടം അഭിഷേകവും കൂത്ത് സമര്‍പ്പണവും നടന്നു. രാത്രിയില്‍ പൂജയോ നിവേദ്യങ്ങളോ ഉണ്ടാകില്ല. ഇന്ന് തൃക്കലശാട്ടോടെ 27 നാള്‍ നീണ്ടുനിന്ന ഈ വര്‍ഷത്തെ വൈശാഖോത്സവം സമാപിക്കും.

Kottiyoor festival concludes today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ പരാമര്‍ശം വേദനിപ്പിച്ചു, മുഖ്യമന്ത്രി മാപ്പു പറയണം'; ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

'നിങ്ങൾ നരേന്ദർ, കോച്ച് നരേന്ദർ, പ്രധാനമന്ത്രി നരേന്ദർ'; ആ പേര് വെറുപ്പിക്കുന്നുവെന്ന് പാക് താരം; പൊട്ടിച്ചിരിച്ച് മോദി

ബോക്‌സ് ഓഫീസിനെ ഇടിച്ചിട്ട് വിസ്മയയുടെ 'തുടക്കം'; മൂന്ന് നാളില്‍ ചിത്രം നേടിയത് എത്ര?

സർക്കാർ ചടങ്ങുകളിൽ 'തമിഴ് തായ് വാഴ്ത്ത്' തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി

രക്ഷാപ്രവർത്തനത്തിനായി മാതൃകയായി അമൃതാനന്ദമയി മഠം; ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിർമ്മിച്ച് നാവികസേനയ്ക്ക് കൈമാറി|VIDEO