ബോക്‌സ് ഓഫീസിനെ ഇടിച്ചിട്ട് വിസ്മയയുടെ 'തുടക്കം'; മൂന്ന് നാളില്‍ ചിത്രം നേടിയത് എത്ര?

ആദ്യ ഞായാറാഴ്ച ടെസ്റ്റില്‍ മിന്നും മാര്‍ക്കോടെയാണ് വിസ്മയയുടെ തുടക്കം പാസായിരിക്കുന്നത്
Thudakkam
Thudakkam
Updated on
1 min read

ബോക്‌സ് ഓഫീസിനെ ഇടിച്ചിട്ട് വിസ്മയ മോഹന്‍ലാലിന് വിസ്മയ തുടക്കം. ആദ്യ ഞായാറാഴ്ച ടെസ്റ്റില്‍ മിന്നും മാര്‍ക്കോടെയാണ് വിസ്മയയുടെ തുടക്കം പാസായിരിക്കുന്നത്. വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ഒരുക്കിയ ചിത്രം കേരളത്തിന് അകത്തും പുറത്തും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. റിലീസിന് മുമ്പുണ്ടായിരുന്ന ബോയ്‌ക്കോട്ട് കാംപെയ്‌നുകളെ കാറ്റില്‍ പറത്തിയാണ് വിസ്മയയുടെ ചിത്രം വിജയിച്ചു കയറിയിരിക്കുന്നത്.

സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ ഞായാറാഴ്ചയായ, മൂന്നാം ദിനം മാത്രം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 4.25 കോടിയാണ്. ശനിയാഴ്ചയിലെ 3.60 കോടിയില്‍ നിന്നും 18.1 ശതമാനത്തിന്റെ വര്‍ധനവാണ് ചിത്രം നേടിയിരിക്കുന്നത്. ഞായറാഴ്ച മാത്രമായി 63 ശതമാനം ഒക്യുപെന്‍സിയോടെ 1212 ഷോകളാണ് ചിത്രത്തിനുണ്ടായിരുന്നത്.

ഇതോടെ ചിത്രത്തിന്റെ നെറ്റ് ഇന്ത്യ കളക്ഷന്‍ 10.40 കോടിയിലേക്കും ഗ്രോസ് കളക്ഷന്‍ 12.06 കോടിയിലേക്കുമാണ് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച 2.55 കോടി നേടിയാണ് സിനിമ പ്രദര്‍ശനം ആരംഭിച്ചത്. ശനിയാഴ്ച 3.60 കോടിയും നേടി. വെള്ളിയാഴ്ച ഒക്യുപെന്‍സി 42 ശതമാനം ആയിരുന്നുവെങ്കില്‍ ശനിയാഴ്ച അത് 57 ശതമായും ഞായറാഴ്ച 63 ശതമാനവുമായി വളര്‍ന്നു. മൂന്ന് ദിവസത്തില്‍ വിദേശത്ത് നിന്ന് മാത്രമായി 11.40 കോടിയാണ് ചിത്രം നേടിയത്.

ഇതോടെ ആദ്യ മൂന്ന് ദിവസം കൊണ്ട്, തുടക്കത്തിന്റെ കളക്ഷന്‍ 23.46 കോടിയിലെത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിലും തുടക്കത്തിന് ഈ കുതിപ്പ് തുടരാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. വിസ്മയയുടെ ആക്ഷനും ജൂഡ് ആന്തണിയുടെ കഥ പറച്ചിലുമൊക്കെ മലയാളി ഏറ്റെടുത്തതായിട്ടാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിസ്മയയുടെ പ്രകടനത്തിന് സോഷ്യല്‍ മീഡിയയിലും അഭിനന്ദനങ്ങള്‍ നിറയുകയാണ്. അങ്ങനെ വിസ്മയ മോഹന്‍ലാല്‍ വരവറിയിച്ചിരിക്കുകയാണെന്ന് ഉറപ്പിച്ചു പറയാം.

Thudakkam
മോഹന്‍ലാലിനെക്കുറിച്ചുള്ള പരാമര്‍ശം; ആയുഷ്മാന് പങ്കില്ല, കാരണം നിര്‍മാതാവെന്ന് ജൂഡ്; കമന്റിലെത്തി താരം
Thudakkam
'ഇളയരാജയാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ച ആദ്യത്തെ ഘടകം, രണ്ട് വർഷമായി പ്രണയത്തിൽ'; വിവാഹത്തെക്കുറിച്ച് ദുഷാര
Thudakkam
'കഴുത്തിന് താഴേക്ക് തളർന്നുപോയി, ചേച്ചി മരിച്ചിട്ട് 10 വർഷം, ഞാൻ സിനിമയിലേക്ക് വരാൻ കാരണം അവരാണ്'; നിറകണ്ണുകളോടെ ദുഷാര
Summary

Vismaya Mohanlal starrer Thudakkam collects more than 23 cr in just three days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com