'കഴുത്തിന് താഴേക്ക് തളർന്നുപോയി, ചേച്ചി മരിച്ചിട്ട് 10 വർഷം, ഞാൻ സിനിമയിലേക്ക് വരാൻ കാരണം അവരാണ്'; നിറകണ്ണുകളോടെ ദുഷാര

മയോപ്പതി (Myopathy) എന്ന അസുഖമായിരുന്നു ചേച്ചിക്ക്.
Dushara Vijayan
Dushara Vijayanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
2 min read

നിരവധി സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദുഷാര വിജയൻ. 'കാട്ടാളൻ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും ദുഷാര അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അഭിനയത്തിൽ തന്റെ കുടുംബം നൽകുന്ന പിന്തുണയെക്കുറിച്ച് പറയുകയാണ് ദുഷാര. തനിക്കെപ്പോഴും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടമെന്നും നടി പറയുന്നു. കുടുംബത്തെക്കുറിച്ച് പറയുന്നതിനിടെ തന്റെ അകാലത്തിൽ പിരിഞ്ഞു പോയ ചേച്ചിയെക്കുറിച്ചും ദുഷാര സംസാരിച്ചു.

നിറകണ്ണുകളോടെയാണ് ദുഷാര തന്റെ ചേച്ചിയെക്കുറിച്ച് സംസാരിച്ചത്. എസ് എസ് മ്യൂസിക് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ദുഷാര. "ഞാനും അനിയനും (ഭുവൻ) ഏകദേശം ഏഴ് വർഷത്തോളം ചെന്നൈയിൽ തന്നെയായിരുന്നു താമസം. ടെക്നിക്കലി ഞാനാണ് അവന്റെ അമ്മ. അങ്ങനെയാണ്. ശരിക്കും അവൻ എനിക്ക് കുഞ്ഞ് തന്നെയാണ്. എനിക്ക് രണ്ട് ചേച്ചിമാരു കൂടിയുണ്ട്.

ലീപിക, ദുർ​ഗ എന്നാണ് അവരുടെ പേര്. എന്റെ രണ്ടാമത്തെ ചേച്ചി 10 വർഷം മുൻപ് മരിച്ചു. മയോപ്പതി (Myopathy) എന്ന അസുഖമായിരുന്നു ചേച്ചിക്ക്. ശരിക്കും എനിക്ക് ചെറുപ്പം മുതൽ ഡാൻസിനോട് ഇഷ്ടം തോന്നിയത് ചേച്ചി കാരണമായിരുന്നു. ചേച്ചിക്ക് നടക്കാൻ പറ്റില്ല. തോഴ എന്ന പടത്തിലെ നാ​ഗാർജുന സാറിനെ പോലെയായിരുന്നു ചേച്ചിയുടെ അവസ്ഥ. ശരിക്കും ആ പടത്തിൽ നാ​ഗാർജുനയ്ക്ക് അപകടം പറ്റിയാണ് അങ്ങനെയാകുന്നത്.

പക്ഷേ ചേച്ചി ജനിച്ചപ്പോഴേ അങ്ങനെയായിരുന്നു. കഴുത്തിന് മുകളിലേക്ക് ചേച്ചിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. കഴുത്തിന് താഴെ ശരീരം തളർന്നു പോയി. അതുകൊണ്ട് എല്ലാ കാര്യങ്ങളും നമ്മൾ ചെയ്തു കൊടുക്കണം. പക്ഷേ ചേച്ചി കസേരയിലിരുന്ന് എന്നോട് പറയും, അങ്ങനെ കളിക്ക് ഇങ്ങനെ കളിക്ക് എന്നൊക്കെ. ശരിക്കും എല്ലാം തുടങ്ങുന്നത് ചിലപ്പോൾ അവളിൽ നിന്നായിരിക്കും. ഞാൻ അവളെ മിസ് ചെയ്യുന്നുണ്ട്.

ഞാനിപ്പോൾ പുറത്തേക്ക് പോകുമ്പോൾ ദൈവത്തോട് പ്രാർഥിക്കാറില്ല. ഞാൻ ചേച്ചിയുടെ ഫോട്ടോ നോക്കിയാണ് പ്രാർഥിക്കാറ്. ചേച്ചിയുമായി ഞാൻ ഭയങ്കര അടുപ്പമായിരുന്നു. എന്റെ മൂത്ത ചേച്ചി എയറോനോട്ടിക്കൽ എഞ്ചിനീയറാണ്. അവരിപ്പോൾ കാനഡയിലാണ്. രണ്ട് കുട്ടികളുണ്ട് ചേച്ചിക്ക്. കുട്ടികളിപ്പോൾ എന്റെ കൂടെയാണ് താമസിക്കുന്നത്.

അനിയൻ എന്ത് ചെയ്യണമെങ്കിലും ആദ്യം എന്നെയാണ് വിളിച്ചു ചോദിക്കുന്നത്. ദുഷ, അങ്ങനെ ചെയ്യട്ടേ.. ഇങ്ങനെ ചെയ്യട്ടേ എന്നൊക്കെ ചോദിക്കും. ഞാനും എല്ലാം പറയുന്നത് അവനോടാണ്. എനിക്ക് എന്ത് വേണമെങ്കിലും അവനോട് പറയാം. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്റെ അമ്മ തന്നെയാണ്.

അച്ഛനും ഇപ്പോൾ എല്ലാ കാര്യങ്ങളിലും എന്നെ സപ്പോർട്ട് ചെയ്യാറുണ്ട്. എല്ലാ ആഘോഷങ്ങളും എനിക്ക് എന്റെ കുടുംബത്തിനൊപ്പം ആഘോഷിക്കാനാണ് ഇഷ്ടം. എനിക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണ്. എന്റെ അനിയൻ തന്നെയാണ് എന്റെ ട്രാവൽ പാട്ണർ. അടുത്തിടെ ഞങ്ങളൊന്നിച്ച് ശ്രീലങ്കയിൽ ഒരു ട്രിപ്പ് പോയിരുന്നു. അവനില്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് തോന്നുന്നു".- ദുഷാര പറഞ്ഞു. ജിഡിഎൻ ആണ് നടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Dushara Vijayan
'ഓർമകൾക്ക് മരണമില്ല, നീ കൂടെ ഇല്ലെന്ന സത്യം ഉൾകൊള്ളാൻ മനസ് ഇപ്പോഴും മടിക്കും പോലെ'
Dushara Vijayan
'20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, അന്ന് വ്യത്യസ്തയായ ഒരു ഗീതുവായിരുന്നു'; ഓർത്തെടുത്ത് നയൻതാര
Dushara Vijayan
'അനുഷ്കയിൽ ഞാനൊരു ലാലേട്ടനെ കണ്ടു, അത് എന്നെ അത്ഭുതപ്പെടുത്തി'; 'കത്തനാർ' സെറ്റിലെ അനുഭവം പങ്കുവച്ച് സിദ്ധു പനയ്ക്കൽ
Summary

Dushara Vijayan remember her sister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dushara Vijayan
Gabri
Mani Ratnam, Prasanth Punnapra
Shweta Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com