'20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, അന്ന് വ്യത്യസ്തയായ ഒരു ഗീതുവായിരുന്നു'; ഓർത്തെടുത്ത് നയൻതാര

സിനിമ തിയറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർ അത്ഭുതപ്പെടും.
Geetu Mohandas, Nayanthara
Geetu Mohandas, Nayantharaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രമാണ് 'ടോക്സിക്'. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസം ബാം​ഗ്ലൂരിൽ വച്ച് നടന്നു. പരിപാടിയിൽ ​ഗീതു മോഹൻദാസുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് നടി നയൻതാര പങ്കുവച്ചിരുന്നു. "ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

അത് വ്യത്യസ്തമായ ഒരു ഗീതുവായിരുന്നു. ഈ സിനിമയ്ക്കായി എന്നെ വിളിച്ചപ്പോൾ, ഒരുപാട് താരങ്ങൾ ചിത്രത്തിലുണ്ടായിരുന്നതിനാൽ എനിക്ക് തുടക്കത്തിൽ അല്പം സംശയമുണ്ടായിരുന്നു. വലിയ താരനിരയുള്ള സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഞാൻ കുറച്ച് ജാഗ്രത കാണിക്കാറുണ്ട്.

ആദ്യം ഞാൻ പിന്മാറാൻ തുനിഞ്ഞെങ്കിലും അവസാനം ഞാൻ ഗീതുവിനോട് നേരിട്ടുവന്ന് കഥ എന്നോട് പറയാൻ ആവശ്യപ്പെട്ടു. കഥ കേട്ട ആ നിമിഷം മുതൽ, ഇത്രയും കാലം നമ്മൾ കാണാതെ പോയൊരു മികച്ച സംവിധായികയാണ് ഗീതുവെന്ന് എനിക്ക് തോന്നി. സിനിമ തിയറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർ അത്ഭുതപ്പെടും.

സെറ്റിലെ ഓരോ നടീനടന്മാരുടെയും വിഷമഘട്ടങ്ങളിൽ കൂടെനിന്ന് അവരെ കരുതലോടെ നയിക്കാൻ ഗീതുവിന് സാധിച്ചു".- നയൻതാര പറഞ്ഞു. 2005 ൽ പുറത്തിറങ്ങിയ 'രാപ്പകൽ' എന്ന സിനിമയിലാണ് നയൻതാരയും ​ഗീതു മോഹൻദാസും ഒന്നിച്ച് അഭിനയിച്ചത്.

കമൽ സം‌വിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയും ശാരദയും പ്രധാന വേഷത്തിലെത്തിയിരുന്നു. അതേസമയം യഷ് ആണ് 'ടോക്സിക്കിൽ' നായകനായെത്തുന്നത്. ഓഗസ്റ്റ് 26 ന് ചിത്രം തിയറ്ററുകളിലെത്തും.

Geetu Mohandas, Nayanthara
'അനുഷ്കയിൽ ഞാനൊരു ലാലേട്ടനെ കണ്ടു, അത് എന്നെ അത്ഭുതപ്പെടുത്തി'; 'കത്തനാർ' സെറ്റിലെ അനുഭവം പങ്കുവച്ച് സിദ്ധു പനയ്ക്കൽ
Geetu Mohandas, Nayanthara
'അന്ന് സൂര്യ സാറിനെ കാണാൻ വീട്ടിൽ നിന്ന് വിട്ടില്ല, പക്ഷേ ഇന്ന് അദ്ദേഹത്തിനൊപ്പം ഒരു പടത്തിൽ'; വൈറലായി മമിതയുടെ വാക്കുകൾ
Geetu Mohandas, Nayanthara
'എന്തുകൊണ്ട് സിനിമാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല ?'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നയൻതാര
Summary

Nayanthara opens up about her friendship with Geetu Mohandas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com