

സ്വന്തം സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പോലും പങ്കെടുക്കാത്ത നടിമാരിലൊരാളാണ് നയൻതാര. വളരെ അപൂർവമായി മാത്രമേ നയൻതാര സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ഇതിന്റെ പേരിൽ പലപ്പോഴും നയൻതാര വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് ഏറെ നാളുകൾക്ക് ശേഷം നയൻതാരയെ ആരാധകർ കണ്ടത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ടോക്സിക്കിന്റെ ട്രെയ്‌ലർ ലോഞ്ചിനെത്തിയിരിക്കുകയാണ് നടി. പൊതുവേ ഇത്തരം പരിപാടികളിൽ പങ്കെടുക്കാത്ത താൻ എന്തുകൊണ്ടാണ് 'ടോക്സിക്' ട്രെയ്‌ലർ ലോഞ്ചിനെത്തിയതെന്നും വ്യക്തമാക്കി.
‘ടോക്സിക്’ തനിക്ക് പ്രത്യേകതയുള്ള ചിത്രമാണെന്നും നയൻതാര പറഞ്ഞു. അതിന് പ്രധാന കാരണങ്ങളിലൊന്ന് യഷാണെന്നും താരം കൂട്ടിച്ചേർത്തു. "ഞാൻ അങ്ങനെ പ്രൊമോഷണൽ ഇവന്റുകളിലൊന്നും പങ്കെടുക്കാറില്ല. കാരണം, എനിക്കതിൽ അത്ര കഴിവില്ല. അതുകൊണ്ടാണ് ഞാൻ അത്തരം പരിപാടികളിൽ നിന്ന് മാറി നിൽക്കുന്നത്.
പക്ഷേ ഇതെനിക്ക് വളരെയധികം സ്പെഷ്യലാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. എനിക്ക് തോന്നുന്നു ഒന്ന് യഷ് ആണെന്ന്. അദ്ദേഹം എന്നെ വിളിച്ചു, അതുകൊണ്ടാണ് ഞാൻ വന്നത്. അത് മാത്രം മതി എനിക്ക് ഈ പരിപാടിക്ക് പങ്കെടുക്കാൻ. പിന്നെയും ഇത് സ്പെഷ്യലാകാൻ വേറെ കാരണങ്ങളുണ്ട്. ഈ സിനിമയുടെ ഭാഗമായ ആളുകളുടെ ഒരു വിഷൻ".- നയൻതാര പറഞ്ഞു.
യഷ് നായകനായെത്തുന്ന ടോക്സിക്കിൽ നയൻതാരയെ കൂടാതെ കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരും നായികമാരായെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates