'എന്റെ കഴിവിൽ എല്ലാവരും സംശയിച്ചു, വിശ്വസിച്ച ഒരേയൊരാൾ യഷ്'; വികാരാധീനയായി ​ഗീതു മോഹൻദാസ്

ഈ സിനിമയുടെ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണ്.
Yash, Geetu Mohandas
Yash, Geetu Mohandas വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

യഷ് നായകനാകുന്ന 'ടോക്സിക്കാ'നായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമാ പ്രേക്ഷകർ. ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ഇപ്പോഴിതാ ഇന്നലെ നടന്ന ട്രെയ്‌ലർ ലോഞ്ച് ഇവന്റിനിടെ യഷിനെ കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പലരും തന്റെ കഴിവിനെ സംശയിച്ചപ്പോൾ തന്നിൽ വിശ്വാസമർപ്പിച്ച ഒരേയൊരാൾ യഷ് ആണെന്ന് ഗീതു മോഹൻദാസ് പറഞ്ഞു.

ഈ സിനിമയുടെ യാത്രയിൽ തനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണെന്നും ഗീതു കൂട്ടിച്ചേർത്തു. യഷ് ഒരു മികച്ച നടനും ആരെയും അതിശയിപ്പിക്കുന്ന സഹ എഴുത്തുകാരനുമാണെന്ന് ​ഗീതു മോഹൻദാസ് പറഞ്ഞു. "യഷിനെക്കുറിച്ച് എടുത്തുപറയണം.

ഈ സിനിമയുടെ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണ്. അദ്ദേഹവുമായുള്ള ഓരോ സംഭാഷണവും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. ടോക്സിക് കഴിഞ്ഞാൽ ഞാൻ എവിടേക്കാണ് പോകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ പോകുന്നിടത്തെല്ലാം യഷിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും.

അത്രമാത്രം ഇന്‍ഫ്‌ളുവന്‍സ് യഷിനുണ്ട്. ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോള്‍ എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ഒരേയൊരാള്‍ യഷ് മാത്രമാണ്. അതിന് അദ്ദേഹത്തോട് വലിയൊരു നന്ദി പറയണം. അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു".- ഗീതു മോഹൻദാസ് പറഞ്ഞു.

കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. രാജീവ് രവിയാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും.

Yash, Geetu Mohandas
'ഒരേ സമയം വീരനും ദുർബലനുമായി അഭിനയിക്കാൻ വളരെ കുറച്ചു പേർക്കേ കഴിയൂ'; മഹേഷ് ബാബുവിനെക്കുറിച്ച് രാജമൗലി
Yash, Geetu Mohandas
'നമ്മളെ ബാധിക്കാത്ത കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്സ് ആണ്'; തൃഷ മുൻപ് പങ്കുവച്ച പോസ്റ്റ് ചർച്ചയാക്കി ആരാധകർ
Yash, Geetu Mohandas
'സിനിമ നിർത്തിയാലോ എന്ന് തോന്നാറുണ്ട്, പക്ഷേ എനിക്ക് പറ്റുന്നില്ല; പ്രതീക്ഷ ആണല്ലോ'
Summary

Geetu Mohandas emotional speech about Yash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Toxic, Honey Bhaskaran, Thanmathra
'Toxic' box office collection Day 1: Yash and Kiara Advani film crosses Rs 150 crore
Vinayakan, Geetu Mohandas
Sudev Nair
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com