Vinod_Mammootty 
Kannur

പേരാവൂരിലെ പ്രിയ ആരാധകന്റെ അകാല വിയോഗത്തിൽ അനുശോചനവുമായി മമ്മൂട്ടി

വിനോദിന്റെ വിയോഗശേഷമാണ് ആരാധക കൂട്ടായ്മയിലൂടെ മമ്മൂട്ടി ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പ്രിയ ആരാധകൻറെ അകാല വിയോഗത്തിൽ അനുശോചനവുമായി മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ വേഷവിധാനങ്ങളണിഞ്ഞ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കണ്ണൂർ പേരാവൂർ സ്വദേശി ചമ്പാടൻ വിനോദിന്റെ (വിനോദ് വി നായക്) ആണ് മരണമടഞ്ഞത്. 'പ്രിയപ്പെട്ട വിനോദിന് ആദരാഞ്ജലികൾ' എന്ന അടിക്കുറിപ്പോടെ വിനോദിന്റെ ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി ഫേസ്ബുക്കിൽ അനുശോചനം അറിയിച്ചത്.

മഹാരാഷ്ട്രയിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്ന വിനോദ്, മമ്മൂട്ടിയുടെ സിനിമകൾ റിലീസ് ചെയ്യുമ്പോഴൊക്കെ ആ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് ഫേസ്ബുക്കിൽ ലൈവ് വിഡിയോകളിലൂടെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. മധുരരാജ സിനിമയുടെ റിലീസ് ദിവസം മമ്മൂട്ടിയുടെ രൂപഭാവങ്ങളോടെ വിനോദ് സ്കൂളിൽ എത്തിയത് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഓൾ കേരള മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗം കൂടിയായിരുന്നു അദ്ദേഹം. വിനോദിന്റെ വിയോഗശേഷമാണ് ആരാധക കൂട്ടായ്മയിലൂടെ മമ്മൂട്ടി ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നത്.

നല്ലൊരു ചിത്രകാരനും നടനുമായിരുന്ന വിനോദ്, പേരാവൂരിലെ പ്രാദേശിക ചാനലിൽ ഏറെനാൾ കോമഡി സ്കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് മഹാരാഷ്ട്രയിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം മികച്ച അധ്യാപകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ശിശുദിനത്തിൽ അമ്പതോളം സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ മഹാരാഷ്ട്രയിലെ സ്കൂളിൽ ഒറ്റയ്ക്ക് വരച്ചും അദ്ദേഹം ശ്രദ്ധനേടിയിരുന്നു. പ്രശസ്തമായ കോൻ ബനേഗ ക്രോർപതിഷോയിൽ വിദ്യാർഥികൾക്കൊപ്പം അവസാന റൗണ്ട് വരെ പങ്കെടുത്തിട്ടുമുണ്ട്.

കഴിഞ്ഞദിവസം നാട്ടിലേക്ക് വവന്ന വിനോദ് തലശ്ശേരിയിലെ ഹോട്ടലിൽ വെച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഉറങ്ങാൻ പോകും മുൻപ് "ഒരു പോട്ടം" എന്ന തന്റെ പതിവ് ശൈലിയിൽ സെൽഫി പങ്കുവെച്ചതായിരുന്നു വിനോദിന്റെ അവസാന പോസ്റ്റ്. ഈ പോസ്റ്റിന് താഴെയും നിരവധി ആരാധകരാണ് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചത്. കക്കാടൻകണ്ടി രാഘവന്റെയും ചമ്പാടൻ ശാരദയുടെയും മകനാണ് വിനോദ്.

Megastar Mammootty has shared a heartfelt condolence message on social media over the sudden demise of his die-hard fan Vinod from Peravoor, Kannur, who was well-known for dressing up as Mammootty movie characters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ; ഒറ്റയടിക്ക് ഇടിഞ്ഞത് 560 രൂപ

ഷുഗർ പെട്ടെന്ന് കുറഞ്ഞാൽ ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ, എന്താണ് ഹൈപ്പോഗ്ലൈസീമിയ?

മൂന്ന് കോടി രൂപ വരെ ധനസഹായം; നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതിയെ അറിയാം

ടാറ്റ സണ്‍സിനെ പിന്‍വാതിലിലൂടെ സ്വന്തമാക്കാന്‍ ശ്രമം, നോയല്‍ കുടുംബാധിപത്യത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് ജിമ്മി ടാറ്റ

'മമ്മൂട്ടി സാർ, അടുത്ത തവണ വരുമ്പോൾ താടി കുറച്ച് നരപ്പിച്ചിട്ട് വരണം, ഇല്ലേൽ ഞാൻ നിങ്ങളുടെ ചേട്ടനാണെന്ന് എല്ലാവരും പറയും'; പൊട്ടിച്ചിരിപ്പിച്ച് ധനുഷ്