അപകടത്തില്‍ തകര്‍ന്ന കാര്‍ 
Kannur

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

മൂന്നു പേര്‍ക്ക് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

ഇരിട്ടി (കണ്ണൂര്‍): മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊട്ടിയൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്ന ബെംഗളൂരു എസ്ആര്‍ നഗറിലെ താമസക്കാരനായ രോഹിതാണ് (29) മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ വീരാജ്‌പേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് മാക്കൂട്ടം ചുരം പൊലീസ് ചെക്ക്‌പോസ്റ്റില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. കുടകില്‍ ചെങ്കല്‍ ഇറക്കി തിരികെ കൂട്ടുപുഴയിലേക്ക് വരികയായിരുന്ന മിനി ലോറിയുമായി ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. രോഹിത് സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം വീരാജ്‌പേട്ട ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Man died in road accident at Makkuttam Churam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ താലൂക്കുകളില്‍ അവധി

ഇൻഫന്റീനോയ്ക്ക് റെഡ് കാർഡ് !, രാജി വെക്കണമെന്ന് ലൂയി ഫി​ഗോ, നിലപാട് കടുപ്പിച്ച് ഫെഡറേഷനുകൾ

ജിഡി നായിഡുവിന്റെ വേറിട്ട പോരാട്ടം, ഞെട്ടിക്കാൻ മാധവൻ; 'ജി.ഡി.എൻ' നാളെ മുതൽ തിയേറ്ററുകളിൽ

'കാവി ഡ്രസ് ഇട്ട് വന്നത് എന്തിനാ?'; പ്രിയ വാര്യരോട് യൂട്യൂബർ; പൊന്ന് മരവാഴേ നയിച്ച് തിന്നൂടെ എന്ന് ആരാധകര്‍

എന്ത് തൊലിക്കട്ടിയാണ്?, 'കാരണഭൂതൻ തിരുവാതിര കളിയുമായി നടന്നവർ ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നു'