

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നടി പ്രിയ വാര്യര്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പ്രിയ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. അഭിനത്തിന് പുറമെ പാട്ടിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രിയയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുള്ള പ്രിയ വാര്യരുടെ വിഡിയോ വൈറലാവുകയാണ്.
പ്രമുഖ പേഴ്‌സണല്‍ കെയര്‍ ബ്രാന്റുകളിലൊന്നായ കുട്ടികൂറയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള പ്രിയ വാര്യരുടെ വിഡിയോയാണ് വൈറലാകുന്നത്. പരിപാടിക്കിടെ യൂട്യൂബര്‍മാരിലൊരാള്‍ പ്രിയയോട് ചോദിച്ച ചോദ്യമാണ് വൈറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു പരിപാടിയ്ക്ക് പ്രിയ എത്തിയത്. വര്‍ഷങ്ങളായി കുട്ടികൂറ ബ്രാന്റിനോട് ചേര്‍ന്നു നില്‍ക്കുന്ന നിറമാണ് ഓറഞ്ച്.
എന്നാല്‍ പ്രിയ ഈ നിറം തെരഞ്ഞെടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു യൂട്യൂബര്‍ക്ക് അറിയേണ്ടിയിരുന്നത്. 'ബോട്ടിലിന്റെ കളര്‍ തെരഞ്ഞെടുക്കാനുളള കാരണമെന്താണ്?' എന്നായിരുന്നു ചോദ്യം. 'എന്റെ പൊന്നു ചേട്ടാ, അത് വര്‍ഷങ്ങളായി അങ്ങനെ അതല്ലേ' എന്നായിരുന്നു പ്രിയയുടെ മറുപടി. 'അതുകൊണ്ടാണോ കാവി ഡ്രസ് ഇട്ടത്?' എന്നായി യൂട്യൂബര്‍. 'ബ്രാന്റിനോട് യോജിക്കുന്നതിനാലാണ്.' എന്ന് പ്രിയ വ്യക്തമാക്കിയപ്പോള്‍ കേരളത്തില്‍ ഓറഞ്ച് അലേര്‍ട്ടാണ് ഓര്‍മിപ്പിക്കുകയായിരുന്നു യൂട്യൂബര്‍.
യൂട്യൂബറുടെ ചോദ്യം സോഷ്യല്‍ മീഡിയയുടെ പരിഹാസം നേരിടുകയാണ്. 'ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് ഇടും പോടാ എന്ന് പറയണം, എന്റെ പൊന്നു മണ്ട, ഇപ്പൊ അവള്‍ ബിജെപിയില്‍ ഉണ്ടെന്ന് പറയണമായിരിക്കും,പൊന്ന് മരവാഴേ നയിച്ച് തിന്നൂടെ?, എന്ത് ചോദ്യമാണെടാ ഇത്? ഇഷ്ടപ്പെട്ട കളര്‍ പറഞ്ഞാല്‍ കുഴപ്പം, ഇഷ്ടമുള്ള ഡ്രസ് ധരിച്ചാല്‍ കുഴപ്പം. എന്തുവാടെ ഇത്? ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടവും അഭിപ്രായവും ഉണ്ടാകും. അതിനെയും പ്രശ്‌നമാക്കേണ്ട കാര്യമില്ല, എന്റെ പൊന്ന് മരവാഴേ എന്നാ ഊള ചോദ്യം ആടോ, എന്താല്ലേ ഇഷ്ട്ടപ്പെട്ട കളര്‍ ഡ്രസ്സ് ഇടാന്‍ പോലും ഇവിടെ അവകാശമില്ല, വിദ്വേഷം പരത്താന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില മീഡിയ, വീണ്ടും ആവര്‍ത്തിക്കുന്നു, നാട്ടുകാര്‍ ഈ ഓണ്‍ലൈന്‍ മാപ്രകളുടെ കണ്ണും ചിറിയും ഒന്നാക്കി കൊടുക്കാന്‍ ഇടപെടണം' എന്നിങ്ങനെയാണ് കമന്റുകള്‍.
അതേസമയം, സര്‍വ്വം മായയിലെ അതിഥി വേഷത്തിലാണ് പ്രിയ വാര്യരെ ഒടുവിലായി ബിഗ് സ്‌ക്രീനില്‍ കണ്ടത്. ത്രീ മങ്കീസ്, ലവ് ഹാക്കേഴ്‌സ് തുടങ്ങിയ സിനിമകളാണ് പ്രിയയുടേതായി അണിയറയിലുള്ളത്. കസിന്‍സ് ആന്റ് കല്യാണംസ് വെബ് സീരീസിലും പ്രിയ വാര്യര്‍ ഈയ്യടുത്ത് അഭിനയിച്ചിരുന്നു. സിജെപി സമരത്തെ പിന്തുണച്ചെത്തിയും പ്രിയ സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates