'ആൺകുട്ടി പെൺകുട്ടിയോട് സംസാരിച്ചാൽ ഉടനെ പ്രണയം ആയിരിക്കണമെന്നില്ല; 'നോട്ട്ബുക്കിൽ' ആ കഥാപാത്രത്തിന്റെ ആവശ്യമില്ല'

എന്നുവച്ച് ഞങ്ങളല്ല ആ കഥാപാത്രം, പൊതുവേ പറഞ്ഞതാണ്
Sanjay, Notebook
Sanjay, Notebookവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

'നോട്ട്ബുക്ക്' സിനിമയിൽ പ്രേക്ഷകരെന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് മെജോ ജോസഫ് അവതരിപ്പിച്ച ഫിറോസ് അഹമ്മദ്. ഫിറോസിന് റോമ അവതരിപ്പിച്ച സെയ്റ എന്ന കഥാപാത്രത്തോട് പ്രണയമുണ്ടായിരുന്നോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നിയേക്കാം. ഇത്തരം സംശയങ്ങൾക്ക് ഉത്തരം പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സഞ്ജയ്.

"പ്രണയം ഉള്ളതായി ഞങ്ങൾ കരുതിയിട്ടില്ല. ഒരു ആൺകുട്ടി പെൺകുട്ടിയോട് സംസാരിച്ചാൽ ഉടനെ പ്രണയം ആയിരിക്കണമെന്നില്ലല്ലോ. ഏറ്റവും മനോഹരമായിട്ടുള്ള ഒരു സൗഹൃദമായിട്ടാണ് ഞങ്ങൾ അതിനെ കണ്ടത്. ഒരു ആണും പെണ്ണും തമ്മിൽ പ്രണയമല്ലാതെയും സൗഹൃദമാകാം എന്നാണ് നമ്മൾ കണ്ടത്.

'നോട്ട്ബുക്ക്' സിനിമ മൊത്തം എടുത്ത് നോക്കിയാൽ ഒരുപക്ഷേ മെജോയുടെ കഥാപാത്രത്തിന്റെ ആവശ്യമില്ല സിനിമയിൽ. പക്ഷേ മൊത്തത്തിൽ നോക്കുകയാണെങ്കിൽ മെജോ എന്തോ ഒരു പാർട്ട് ചെയ്യുന്നുമുണ്ട്. ഒരുപക്ഷേ ഇതിലൊക്കെ എവിടെയോ നമ്മൾ കടന്നുപോയ, സ്കൂളിലൊക്കെ പഠിക്കാനൊക്കെ വളരെ മോശമായിട്ടുള്ള ഒരാൾ. പഠിക്കാൻ വളരെ ആവറേജായിട്ടുള്ള സ്പോർട്സിലും വലിയ താല്പര്യമില്ലാത്ത ഒരാൾ.

ഒരുപക്ഷേ ആ സമയത്ത് നമുക്ക് വരുന്ന ചില ഇൻസെക്യൂരിറ്റികളുണ്ട്. ആ സമയത്ത് നമുക്ക് വരുന്ന സൗഹൃദമില്ലായ്മ ഉണ്ട്. ഇതൊക്കെ ചിലപ്പോൾ എഴുത്തിലേക്ക് വരുമ്പോൾ നമ്മൾ സ്വാധീനിച്ചേക്കാം, പ്രചോദിപ്പിച്ചേക്കാം. എന്നുവച്ച് ഞങ്ങളല്ല ആ കഥാപാത്രം, പൊതുവേ പറഞ്ഞതാണ്". - പോർട്രയൽസ് ബൈ ​ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ സഞ്ജയ് പറഞ്ഞു.

റോഷൻ ആൻഡ്രൂസ് സം‌വിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'നോട്ട്ബുക്ക്'. ഊട്ടിയിലുള്ള ഒരു ബോർഡിങ്ങ് സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർഥികളുടെ കഥയാണ് ചിത്രം പറഞ്ഞത്.

Sanjay, Notebook
'ഒരു ഡയലോ​ഗ് പോലും കേൾക്കാൻ പറ്റാത്ത അത്ര കൂവൽ, സിനിമ വിജയിക്കുമെന്ന് തോന്നിയത് അപ്പോൾ'; 'നോട്ട്ബുക്കി'നെക്കുറിച്ച് സഞ്ജയ്
Sanjay, Notebook
മക്കളുടെ ആദ്യ സിനിമയുടെ സാമ്യതകൾ പറഞ്ഞ് സുചിത്ര; പിന്നാലെ തന്റെ ആദ്യ സിനിമയുടെ പേരിന്റെ അർഥം പറഞ്ഞ് ലാലേട്ടനും
Sanjay, Notebook
'ചെറുപ്പം മുതലേ മായ ചേച്ചിയെ എനിക്കറിയാം, 'തുടക്കം' കാരണം കുറേ സമയം ഒന്നിച്ച് ചെലവഴിക്കാൻ പറ്റി'; ആശിഷ് ജോ ആന്റണി
Summary

Sanjay opens up about Notebook movie Mejo Joseph character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com