Unni Kanayi with Alaka 
Kannur

നൂറല്ല, അളക വായിച്ചത് 109 പുസ്തകം! ആറാം ക്ലാസുകാരിക്ക് 'അപൂർവ്വ സമ്മാനവുമായി' പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി

വായിച്ച പുസ്തകങ്ങളുടെയും ഗ്രന്ഥകർത്താക്കളുടെയും പേരുകൾ ഡയറിയിൽ കുറിച്ചുവെച്ച പന്ത്രണ്ടുകാരി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പയ്യന്നൂർ: നാട്ടിലെ വായനശാലകളിൽ നിന്നും സ്കൂളിലെയും വീട്ടിലെയും പുസ്തകശേഖരങ്ങളിൽ നിന്നുമായി ഒരു വർഷം കൊണ്ട് 109 പുസ്തകങ്ങൾ വായിച്ചുതീർത്ത ആറാം ക്ലാസുകാരി അളകയ്ക്ക് അപൂർവ്വ സമ്മാനവുമായി പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി. പുസ്തകം നെഞ്ചോട് ചേർത്ത് പുഞ്ചിരിച്ചുനിൽക്കുന്ന നാല് അടി ഉയരവും മൂന്ന് അടി വീതിയുമുള്ള മനോഹരമായ ഒരു കളിമൺ ശിൽപമാണ് ഉണ്ണി കാനായി അളകയ്ക്ക് സമ്മാനമായി നൽകിയത്.

കാനായി അണക്കെട്ടിന് സമീപത്തെ പന്ത്രണ്ടുകാരിയായ അളകമോൾ, ഉണ്ണി കാനായിയുടെ പിതാവിന്റെ സഹോദരപുത്രനായ സതീഷ് പുളുകൂലിന്റെയും രമ്യാ സതീഷിന്റെയും മകളാണ്. കടന്നപ്പള്ളി യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കിയുടെ വായനാശീലത്തിന് പിന്നിൽ വല്യച്ഛനായ ഉണ്ണി കാനായി നൽകിയ ഒരു വലിയ വാക്കിന്റെ കഥയുണ്ട്.

Unni kanayi with Alaka

വല്യച്ഛൻ്റെ വാക്ക്; നൂറിന് പകരം 109 പുസ്തകം

അളക നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ ഇതുവരെയായി നാപ്പതോളം പുസ്തകങ്ങൾ വായിച്ചുതീർത്തുവെന്ന സന്തോഷവാർത്ത അഭിമാനത്തോടെ വല്യച്ഛനായ ഉണ്ണിയോട് പങ്കുവെക്കുന്നത്. കുട്ടികളിലെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, "ഇനി 100 പുസ്തകങ്ങൾ വായിച്ചുതീർത്താൽ വലിയൊരു സമ്മാനം തരാം" എന്ന് ഉണ്ണി കാനായി അളകയ്ക്ക് വാക്ക് നൽകുകയായിരുന്നു.

വല്യച്ഛന്റെ പ്രോത്സാഹനം മുഖവിലയ്ക്കടുത്ത അളക, തന്റെ സ്കൂൾ പഠനത്തോടൊപ്പം തന്നെ അതീവ താല്പര്യത്തോടെ വായന മുന്നോട്ട് കൊണ്ടുപോയി. രണ്ടു വർഷത്തിനിപ്പുറം പന്ത്രണ്ടാമത്തെ വയസ്സിൽ ലക്ഷ്യം പൂർത്തീകരിച്ചപ്പോൾ നൂറിന് പകരം 109 പുസ്തകങ്ങളാണ് ഈ കൊച്ചുമിടുക്കി വായിച്ചുതീർത്തത്.

ഡയറിയിലെ കൃത്യത; കളിമണ്ണിൽ വിരിഞ്ഞ സമ്മാനം

താൻ വായിച്ച ഓരോ പുസ്തകത്തിന്റെയും പേരും അതിന്റെ ഗ്രന്ഥകർത്താവിന്റെ പേരും കൃത്യമായി ഒരു ഡയറിയിൽ എഴുതി സൂക്ഷിച്ചാണ് 109 പുസ്തകങ്ങൾ വായിച്ചതായി അളക തെളിയിക്കുന്നത്. കെ.എൻ. കുട്ടി കടമ്പഴിപ്പുറത്തിന്റെ 'ഇന്ത്യൻ നാടോടിക്കഥകൾ' തുടങ്ങി എൻ. മുസക്കുട്ടിയുടെ 'ഇന്ത്യൻ മഹത് വ്യക്തിത്വങ്ങൾ' വരെയുള്ള വൈവിധ്യമാർന്ന 109 പുസ്തകങ്ങളാണ് അളക ഈ കാലയളവിൽ വായിച്ചുതീർത്തതെന്ന് വായിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് ഉണ്ണി കാനായി സാക്ഷ്യപ്പെടുത്തി.

താൻ രണ്ടു വർഷം മുൻപ് കുട്ടിക്ക് നൽകിയ വാക്കുപാലിക്കുന്നതിനായി സ്വന്തം കൈകളാൽ തീർത്ത കളിമൺ ശിൽപമാണ് വായനാദിനത്തിൽ അദ്ദേഹം അളകയുടെ വീട്ടിലെത്തി സമ്മാനിച്ചത്. ഡിജിറ്റൽ യുഗത്തിലും കുട്ടികൾ വായനയെ നെഞ്ചോട് ചേർക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് അളകയെന്നും, ഈ വായനാദിനത്തിൽ ഇതിലും നല്ലൊരു സമ്മാനം തനിക്ക് നൽകാനില്ലെന്നും ഉണ്ണി കാനായി പറഞ്ഞു.

Marking Reading Day with a unique gesture of appreciation, acclaimed sculptor Unni Kanayi gifted a custom-made clay sculpture to his 12-year-old relative, Alaka, a Class 6 student at Kadannappalli UP School, for reading 109 books within a year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

'എന്നെ ഏറ്റവും കൂടുതൽ‌ ഇഷ്ടപ്പെടുന്നത് ജെൻ ആൽഫയാണ്; അവർക്ക് രവീന്ദ്രനെ അറിയില്ല, പക്ഷേ 'ബെന്നി ബ്രോ'യെ അറിയാം'- വിഡിയോ

കാത്തിരിപ്പ് വിഫലം; പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ടിക്കറ്റില്ലാതെയുള്ള ട്രെയിന്‍ യാത്ര: പിഴ ഇരട്ടിയാക്കി ഇന്ത്യന്‍ റെയില്‍വേ

നെയ്മര്‍ 'വര്‍ക്ക് ഫ്രം ഹോം' കളിക്കാരന്‍; സൂപ്പര്‍ താരത്തെ ട്രോളി ബ്രസീല്‍ പ്രസിഡന്റ്