പയ്യന്നൂര്‍ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് 150 കോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ചു: വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എ

ചെറുപുഴ തേജസ്വിനി പുഴയോരം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുവാന്‍ അഞ്ച് കോടി രൂപ വകയിരുത്തി
V Kunhikrishnan MLA
വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ
Edited By:
Updated on
1 min read

കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷമാക്കി 2026-27 വര്‍ഷത്തെ ബജറ്റില്‍ യുഡിഎഫ് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചുവെന്ന് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. വിവിധ പദ്ധതികള്‍ക്കായി 149 കോടി 80 ലക്ഷം വകയിരുത്തിയെന്ന് പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

V Kunhikrishnan MLA
'എന്താ പാര്‍ട്ടിയിലെ ആരും സംരക്ഷിക്കാത്തതെന്ന് അച്ഛനോട് ചോദിച്ചിട്ടുണ്ട്'

പുതിയ ബസ് സ്റ്റാന്റ് (കേന്ദ്ര പദ്ധതി) എട്ട് കോടി, ജിഎച്ച്എസ്എസ് കോറോം കെട്ടിടം ഒരുകോടി, സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ചിറ നവീകരണം ഒരുകോടി, പീപ്പിള്‍സ് തീയേറ്റര്‍ കോംപ്ലക്‌സ് പയ്യന്നൂര്‍ ഒരുകോടി., പുളിങ്ങോം ടൗണ്‍ നവീകരണം 50 ലക്ഷം, അരവഞ്ചാല്‍ പുറക്കുന്ന് - മാതമംഗലം റോഡ് മൂന്നു കോടി, എട്ടിക്കുളം ബീച്ച് സൗന്ദര്യ വല്‍ക്കരണം ടൂറിസം പദ്ധതി ഒരു കോടി., കരിവെള്ളൂര്‍ എച്ച്എച്ച്എസ് ഗ്രൗണ്ട് 50 ലക്ഷം., ചെറുപുഴ പാലം - ആയന്നൂര്‍ കടുമേനി റോഡ് നാലു കോടി., എരമം ഐടി പാര്‍ക്കിന് അഞ്ച് കോടി., ചെറുപുഴ തേജസ്വിനി പുഴയോരം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുവാന്‍ അഞ്ച് കോടി രൂപയും വകയിരുത്തി.

ഗതാഗത കുരുക്കില്‍ പൊറുതിമുട്ടുന്ന പെരുമ്പയില്‍പയ്യന്നൂര്‍ - പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദേശീയപാതയിലേക്ക് ബൈപാസ് റോഡും പെരുമ്പപ്പുഴക്ക് പാലവും അഞ്ച് കോടി, പയ്യന്നൂരില്‍ പീപ്പിള്‍സ്സിനിമ തീയേറ്റര്‍ കോംപ്ലക്സ് അഞ്ച്‌കോടി., പയ്യന്നൂര്‍ വാന നിരീക്ഷണ കേന്ദ്രം രണ്ടാം ഘട്ടം കെട്ടിട നിര്‍മ്മാണം ഒരുകോടി., പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പാലം 1.5 കോടി, ഏഴിമല ടോപ് റോഡ് നവീകരണം 14 കോടി., പാടിയോട്ടുചാല്‍ -ചെറുപാറ -തിമിരി - പെരുമ്പടവ് റോഡ് ഏഴുകോടി., ഉളിയടത്ത് കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് മേജര്‍ ഇറിഗേഷന്‍ 80 കോടിരൂപയുടെ ഭരണാനുമതിയായി.

പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് കെട്ടിടം നാലു കോടി., കേരള പൂരക്കളി അക്കാദമിക്കുഒരു വര്‍ഷത്തേക്കുള്ള വിവിധ ചെലവുകള്‍ക്ക് 30 ലക്ഷം., ചെറുപുഴയുടെ വശങ്ങള്‍ കെട്ടി നവീകരിക്കല്‍ മൂന്നു കോടി, എഇഒ ഓഫീസ് പയ്യന്നൂര്‍ - വിദ്യാഭ്യാസ കോംപ്ലക്സ് രണ്ടു കോടിയും വകയിരുത്തിയെന്നും വി. കുഞ്ഞികൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എയോടൊപ്പം യു.മാധവന്‍, കെ.സുരേഷ് (ജനജാഗ്രത ) എന്നിവരും പങ്കെടുത്തു.

V Kunhikrishnan MLA
പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ്: ഫലം ഞായറാഴ്ച, പ്രവേശനം ജൂണ്‍ 22, 23 തീയതികളില്‍, അറിയേണ്ടതെല്ലാം
V Kunhikrishnan MLA
നെറ്റ് യോഗ്യതയില്ലാതെ കോളജുകളിൽ പഠിപ്പിക്കാം; വിദ​ഗ്ധർക്ക് അവസരമൊരുക്കി യുജിസി
V Kunhikrishnan MLA
'ആലപ്പുഴയിൽ രണ്ട് മെഡിക്കല്‍ കോളജുകള്‍ വേണ്ട, ചെന്നിത്തലയുടെ സ്വാധീനം'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജി സുധാകരന്‍
Summary

Rs 150 crore allocated in the budget for the development of Payyannur constituency: V Kunhikrishnan MLA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com