'ആലപ്പുഴയിൽ രണ്ട് മെഡിക്കല്‍ കോളജുകള്‍ വേണ്ട, ചെന്നിത്തലയുടെ സ്വാധീനം'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജി സുധാകരന്‍

G Sudhakaran
ജി സുധാകരന്‍ഫയൽ
Edited By:
Updated on
1 min read

ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജി സുധാകരന്‍ എംഎല്‍എ രംഗത്ത്. ഒരു ജില്ലയില്‍ രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ആലപ്പുഴ ജില്ലയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണ്. പുതിയ മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിന് പകരം വണ്ടാനം മെഡിക്കല്‍ കോളജ് നവീകരിക്കുന്നതിനായി താന്‍ സമര്‍പ്പിച്ച 14 പ്രൊപ്പോസലുകള്‍ക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

G Sudhakaran
ഇന്ന് 13 പേര്‍ക്ക് കൂടി ഷിഗെല്ല, ആശങ്കയായി പകര്‍ച്ചപ്പനി, മൂന്ന് മരണം; 75 പേര്‍ക്ക് ഡെങ്കി, എലിപ്പനി 13 പേര്‍ക്ക്

വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരപരിധിയിലുള്ള ഹരിപ്പാട് പുതിയൊരു കോളേജ് വരുന്നത് അനാവശ്യമാണെന്നും പ്രാദേശിക എംഎല്‍എയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും സുധാകരന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ താല്‍പ്പര്യ പ്രകാരമാണ് സ്വന്തം മണ്ഡലത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയെന്ന പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍, തുടര്‍ന്നു വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടുപോവുകയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അന്ന് എല്‍ഡിഎഫ് സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ജി. സുധാകരനായിരുന്നു ഈ അന്വേഷണത്തിനും പദ്ധതിക്കെതിരായ നിലപാടുകള്‍ക്കും മുന്‍കൈയെടുത്തത്. കരിമണല്‍ ഖനനം സ്വകാര്യ മേഖലക്ക് വിട്ടുനല്‍കാനുള്ള ബജറ്റ് നിര്‍ദേശത്തോടും ജി. സുധാകരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. മുമ്പ് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് കരിമണല്‍ നല്‍കുന്നതിനെ എതിര്‍ത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ സഹായിക്കുമെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

G Sudhakaran
'മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം'
G Sudhakaran
ലാലേട്ടന്റെ കഥയ്ക്ക് വി ഡി സതീശന്റെ തിരക്കഥ 'മിഷൻ സമുദ്ര' ഹിറ്റാവുമോ?
G Sudhakaran
വീര്യം കുറഞ്ഞ മദ്യം ആവിഷ്‌കരിച്ചത് എല്‍ഡിഎഫ്; നയപരമായ ഒരു തീരുമാനവും എക്‌സൈസ് വകുപ്പ് എടുത്തിട്ടില്ല: മന്ത്രി ലിജു
Summary

G. Sudhakaran opposes the government's decision to establish a second government medical college in Haripad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com