പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ്: ഫലം ഞായറാഴ്ച, പ്രവേശനം ജൂണ്‍ 22, 23 തീയതികളില്‍, അറിയേണ്ടതെല്ലാം

Plus One 2nd allotment: Results on Sunday
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് കൂട്ടിപ്രതീകാത്മക ചിത്രം
Edited By:
Updated on
2 min read

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് നാളെ വൈകീട്ട് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂണ്‍ 22 ന് രാവിലെ 10 മുതല്‍ 23 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results ലിങ്കിലൂടെ ലഭിക്കും.

അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. ഒന്നാം അലോട്ട്മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ ആവശ്യമില്ല.

മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോസ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം ജൂണ്‍ 23 ന് വൈകിട്ട് 5 ന് മുമ്പ് സ്‌കൂളുകളില്‍ പ്രവേശനത്തിന് എത്തിച്ചേരണ്ടതാണ്.

മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും രണ്ടാമത്തെ അലോട്ട്മെന്റ് റിസള്‍ട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് ഇമിറശറമലേ ഘീഴശിങഞട എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം ജൂണ്‍ 22 ന് രാവിലെ 10 മുതല്‍ 23 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് സ്‌കൂളുകളില്‍ പ്രവേശനത്തിന് എത്തിച്ചേരണ്ടതാണ്.

Plus One 2nd allotment: Results on Sunday
RCC Trivandrum: ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് ഒഴിവ്, ശമ്പളം 90,000 രൂപ

സ്പോര്‍ട്സ് ക്വാട്ട ഒന്നാം അലോട്ട്മെന്റ് റിസള്‍ട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റിലെ Candidate Login-Sports se Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷന്‍ ജൂണ്‍ 22 മുതല്‍ 23 വൈകിട്ട് 5 മണി വരെ ആയിരിക്കും

രണ്ടാം അലോട്ട്മെന്റിനോടൊപ്പം സ്പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ നടക്കുന്നതിനാല്‍ വിവിധ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികള്‍ ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ഒരു ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാന്‍ സാധിക്കില്ല.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലവും ഓപ്ഷനുകള്‍ നല്‍കാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ നിലവിലെ അപേക്ഷകള്‍ പുതുക്കി സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നല്‍കാം. മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക് സപ്ലിമെന്ററി ഘട്ടത്തില്‍ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കന്‍സിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Plus One 2nd allotment: Results on Sunday
മംഗളൂരു റിഫൈനറിയിൽ ഫയർ ഓഫീസർ ഒഴിവ്; വാർഷിക ശമ്പളം 14 ലക്ഷം വരെ
Plus One 2nd allotment: Results on Sunday
ജയിൽ വകുപ്പിൽ ജോലി നേടാം; കൗൺസിലർ,സോഷ്യൽ വർക്കർ തസ്തിക,അപേക്ഷ ക്ഷണിച്ചു
Plus One 2nd allotment: Results on Sunday
ജയിൽ വകുപ്പിൽ ജോലി നേടാം; കൗൺസിലർ,സോഷ്യൽ വർക്കർ തസ്തിക,അപേക്ഷ ക്ഷണിച്ചു
Summary

Plus One 2nd allotment: Results on Sunday, admissions on June 22nd and 23rd, everything you need to know

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com