kannur Town 
Kannur

രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിലേക്ക്; കണ്ണൂരിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

പ്രധാന റൂട്ടുകൾ അറിയാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: രാഷ്ട്രപതിയുടെ ഏഴിമല നാവിക അക്കാദമി സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. സുരക്ഷാ നടപടികളുടെ ഭാഗമായി രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകാൻ സാധ്യതയുള്ള പ്രധാന പാതകളിൽ ഇന്ന് (വ്യാഴാഴ്ച) ഉച്ച മുതൽ നവംബർ 28 ഉച്ച വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

ഗതാഗത നിയന്ത്രണമുള്ള പ്രധാന റൂട്ടുകൾ

മട്ടന്നൂർ നഗരം, വായാന്തോട്, ചാലോട്, കൊളോളം, വടുവൻകുളം, ചട്ടുകപ്പാറ, ചെറുവത്തലമൊട്ട, മയ്യിൽ ടൗൺ, ചെക്യാട്ട് കാവ്, നണിച്ചേരി പാലം എന്നീ റൂട്ടുകളിൽ നിയന്ത്രണം ബാധകമാണ്. ഇതിനുപുറമെ ചാലോട്, കൂടാളി, മുണ്ടയാട്, മേലേചൊവ്വ, താഴെചൊവ്വ, കണ്ണൂർ നഗരപ്രദേശം, പുതിയതെരു, വളപട്ടണം, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, താവം തുടങ്ങിയ പാതകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ഇതനുസരിച്ച് യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Ahead of the President's visit to the Indian Naval Academy at Ezhimala, strict traffic restrictions have been imposed across major routes in Kannur district from Thursday afternoon until November 28 afternoon as part of high-level security arrangements.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊല്ലപ്പെട്ടില്ലെന്ന് പറയാത്തത് ഭാഗ്യം; കണക്ക് പറഞ്ഞുതന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം

മദ്യനയം: യുഡിഎഫ് ഉപസമിതി രൂപീകരിച്ചു; കെ ശിവദാസന്‍ നായര്‍ കണ്‍വീനര്‍

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1920 രൂപ

MBA - കഴിഞ്ഞോ? കശുവണ്ടി വികസന കോർപറേഷനിൽ ഒഴിവ്; സ്ഥിര നിയമനം നേടാം

പ്രായഭേദമില്ലാതെ ഗാര്‍ഹിക പീഡനം; സംസ്ഥാനത്ത് ഒരു മാസത്തിനിടെ 1172 പരാതികള്‍, 300 എഫ്‌ഐആറുകള്‍