Youth League Road Blockade 
Kannur

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ

ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം; ഗതാഗതം തടസ്സപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തലശ്ശേരി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കൾ ന്യൂഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരത്തിൽ യൂത്ത് ലീഗ് നടത്തിയ റോഡ് ഉപരോധത്തിനിടെ സംഘർഷം. സമരത്തിന് നേതൃത്വം നൽകിയ അഞ്ച് യൂത്ത് ലീഗ് നേതാക്കളെ തലശ്ശേരി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം മണിയാട്ട്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് റമീസ് നരസിംഹ, ജനറൽ സെക്രട്ടറി റൂവൈസ് ഉബൈസ്, അസറുദ്ദീൻ കണ്ണോത്ത് പള്ളി, മുനീർ കൈവട്ടം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

നഗരത്തിലെ പ്രധാന പാത ഉപരോധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ നേതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റിയ ശേഷമാണ് പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.

A road blockade protest organised by Youth League workers in Thalassery against police action on INDIA bloc leaders in New Delhi turned violent on Friday, leading to clashes with the local police and the subsequent arrest of five key Youth League leaders.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

'വിദ്യ മാം ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നതു പോലെ സി​ഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി

തണുപ്പ് മാഞ്ഞു; വയനാട്ടിൽ ചൂടേറുന്നു; ആശങ്കയിൽ കൃഷിയും വനമേഖലയും

ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായ