കൃഷ്ണന്‍  
Kannur

മരം മുറി തൊഴിലാളി തെങ്ങ് പൊട്ടി വീണു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മരം മുറി തൊഴിലാളിയും പയ്യന്നൂര്‍ പെയിന്‍ ആന്റ്പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വളണ്ടിയറുമായ മധ്യവയസ്‌കന്‍ അപകടത്തെ തുടര്‍ന്ന് മരിച്ചു. രാമന്തളി കുന്നരു സെന്‍ട്രലിലെ കൊയക്കീല്‍ കൃഷ്ണന്‍ (59) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം.

മരംമുറി തൊഴിലാളിയായിരുന്ന കൃഷ്ണന്‍ കുന്നരു മില്ലിന് സമീപത്തെ വീട്ടുവളപ്പില്‍ തെങ്ങ് മുറിച്ച് മാറ്റാനായി എത്തിയതായിരുന്നു. മുകളിലെ ഭാഗം മുറിക്കുന്നതിനിടയില്‍ കേടായിരുന്ന അടിഭാഗമുള്‍പ്പെടെ തെങ്ങ് മുറിഞ്ഞുവീഴുകയായിരുന്നു.

സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാളെ (വ്യാഴാഴ്ച)രാവിലെ 8.30 ന് കുന്നരു ടാഗോര്‍ സ്മാരക വായനാശലയിലും വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 10 മണിക്ക് പൊതുശ്മശാനത്തില്‍ സംസ് കാരം.ഭാര്യ: വത്സല. മകള്‍: അനൂപ. മരുമകന്‍: സുധീഷ് (നീലേശ്വരം, മിലിട്ടറി മധ്യപ്രദേശ്). സഹോദരങ്ങള്‍: വിലാസിനി, ശ്യാമള

Tree feller dies after falling from coconut tree

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറ്റ'കള്‍ക്ക് ഒരു കോടി രൂപ സംഭാവന; നിയമസഹായം ഉറപ്പാക്കുമെന്ന് കപില്‍ സിബല്‍; വെബ്‌സൈറ്റുമായി സിജെപി

വിജയിന് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക്?; മുഖ്യമന്ത്രിയുടെ സ്ത്രീ വിരുദ്ധപരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം; അറിയാം ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിരോധ രഹസ്യങ്ങൾ ചോർന്നു?; ഡിആർഡിഒ ഡാറ്റകൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് കണ്ടെത്തൽ

'ലോണ്‍ അപ്രൂവ്ഡ്'; ശ്രദ്ധിച്ചില്ലെങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ പോകും; ജാഗ്രത

'ന്യു കപ്പിള്‍ ഇന്‍ ടൗണ്‍'; മൃണാല്‍ ഠാക്കൂറും യശ്വസി ജയ്‌സ്വാളും പ്രണയത്തിലോ? ചര്‍ച്ചയായി കഫേയില്‍ നിന്നുള്ള വിഡിയോ