പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സിജെപി. സമരം ചെയ്ത എല്ലാവര്ക്കും നിയമസഹായം ലഭ്യമാക്കാമെന്ന് സിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബലിനൊപ്പമാണ് സിജെപി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. നിയമനടപടികള്‍ നേരിടുന്നവരെ സഹായിക്കാനുള്ള ധനസമാഹരണത്തിനായി വെബ്സൈറ്റ് ആരംഭിക്കും. എല്ലാവരും ഇതിലേക്ക് സംഭാവന നല്‍കണമെന്ന് കപില്‍ സിബല്‍ അഭ്യര്‍ഥിച്ചു..അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമർശനം. മുഖ്യമന്ത്രിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും പാചകം ഉള്‍പ്പെടെയുള്ള ജോലികള്‍ ലിംഗവിരുദ്ധമാണെന്ന ചിന്താധാരയെ തന്നെ ചോദ്യംചെയ്യുന്നതാണെന്നുമാണ് ഉയർന്നുവന്നിട്ടുള്ള വിമർശനങ്ങളുടെ കാതൽ. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്..തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്. എംജിആറും കരുണാനിധിയും മുതല്‍ വിജയ് വരെ എത്തി നില്‍ക്കുകയാണ് ആ ചരിത്രം. സിനിമാലോകത്തു നിന്നും രാഷ്ട്രീയത്തിന്റെ മണ്ണിലേക്ക് ഇറങ്ങിയപ്പോള്‍ വിജയം കണ്ടവരും കൈ പൊള്ളിയവരുമെല്ലാമുണ്ട്. സൂപ്പര്‍ താരത്തില്‍ നിന്നും തമിഴ്നാടിന്റെ മുഖ്യമന്ത്രിയായുള്ള വിജയ് യുടെ യാത്ര പലരേയും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പ്രചോദനമാകുമെന്നാണ് കരുതപ്പെടുന്നത്..കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഒരു കുടുംബാംഗത്തിനു വീതം സര്‍ക്കാര്‍ ജോലി നല്കിയ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ പത്തിന് കരൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വിജയ് ആണ് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളായ 31 പേര്‍ക്ക് ആശ്രിത നിയമനം നല്‍കിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെതാണ് ഉത്തരവ്..അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ഒരു ഫോറൻസിക് ഓഡിറ്ററെക്കൂടി ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശം നൽകി. കേസിൽ കൃത്യമായ തിരുത്തൽ നടപടികൾ ആവശ്യമാണെന്നും പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates