ML Aswini Award 
Kasargod

ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിക്ക് ഭാരത് സേവക് ദേശീയ പുരസ്കാരം

സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് അംഗീകാരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനിക്ക് ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ദേശീയ പുരസ്കാരം ലഭിച്ചു. തിരുവനന്തപുരത്തെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ ബിഎസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.

ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും 'അക്ഷയമിത്ര ഫൗണ്ടേഷൻ' എന്ന സന്നദ്ധ സംഘടനയുടെ ഭാരവാഹി എന്ന നിലയിലും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും, ലഹരിവസ്തുക്കൾക്കെതിരെയുള്ള ക്യാമ്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും നടത്തിയ നേതൃപാടവവും പുരസ്കാര നിർണ്ണയത്തിൽ പരിഗണിക്കപ്പെട്ടു.

BJP Kasaragod District President M.L. Ashwini has been conferred the prestigious Bharat Sevak National Award by the Central Bharat Sevak Samaj for her remarkable contributions in the socio-political spheres.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാതന്ത്ര്യദിനം: സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ദേശീയഗാനം മാത്രം

'ഞങ്ങളെ വലിച്ചിഴയ്ക്കരുത്'; രാഹുലിന്റെ മെലോണി ആലിംഗന പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ഇറ്റാലിയന്‍ എംബസി

ഇന്ത്യൻ കമ്പനികളുടെ ഉന്നത പദവികളിൽ സ്ത്രീകളുടെ സാന്നിധ്യം വർദ്ധിക്കുന്നു; ലോക്‌സഭയിൽ കണക്കുകൾ വ്യക്തമാക്കി കേന്ദ്രം

Independence Day Wishes 2026: സ്വാതന്ത്ര്യദിനാശംസകൾ; ചരിത്രവും പ്രാധാന്യവും ഒപ്പം പ്രിയപ്പെട്ടവർക്കായി ആശംസകളും സന്ദേശങ്ങളും

'മമ്മൂട്ടി എനിക്ക് യേശു ക്രിസ്തു, എന്നെ രക്ഷപ്പെടുത്താനാണ് അന്ന് അങ്ങനെ ചെയ്തത്'; പി ശ്രീകുമാര്‍ പറയുന്നു