court symbolic പ്രതീകാത്മക ചിത്രം
Kasargod

അയൽവാസിയുടെ പറമ്പിലേക്ക് ഫുട്ബോൾ വീണതിനെച്ചൊല്ലി തർക്കം; വൃദ്ധന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും

തർക്കത്തിനിടയിൽ രാമകൃഷ്ണൻ കരീമിനെ ചീത്തവിളിക്കുകയും കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: തന്റെ പറമ്പിലേക്ക് ഫുട്ബോൾ വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ വൃദ്ധന് രണ്ട് വർഷം തടവുശിക്ഷ. കാടമ്പല സ്വദേശിയായ രാമകൃഷ്ണൻ യു. (66) എന്നയാളെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (III) കഠിനതടവിന് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പിഴ തുക ഒടുക്കാതിരുന്നാൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.

2021 മെയ് 28-ന് കാടമ്പല ഗ്രാമത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ഫുട്ബോൾ പ്രതിയായ രാമകൃഷ്ണന്റെ പറമ്പിലേക്ക് ചെന്നു വീഴുകയായിരുന്നു. ഈ പന്ത് എടുക്കാനായി അയൽവാസിയായ അബ്ദുൽ കരീം അവിടെ എത്തിയപ്പോൾ രാമകൃഷ്ണൻ പന്ത് പിടിച്ചുവെക്കുകയും ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു. തർക്കത്തിനിടയിൽ രാമകൃഷ്ണൻ കരീമിനെ ചീത്തവിളിക്കുകയും കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിന് നേരെയുള്ള വെട്ട് തടയുന്നതിനിടയിൽ അബ്ദുൽ കരീമിന്റെ കയ്യിന് ഗുരുതരമായി പരിക്കേറ്റു.

കേസിൽ പ്രതിയായ രാമകൃഷ്ണൻ കുറ്റക്കാരനാണെന്ന് ജഡ്ജി അചിന്ത്യ രാജ് ഉണ്ണി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 324, 326, 308, 294(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. അതേസമയം, കേസിന് ആസ്പദമായി പ്രതിഭാഗം നൽകിയ എതിർകേസിൽ അബ്ദുൽ കരീം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ പൂർണ്ണമായി വെറുതെവിട്ടു. പ്രാദേശികമായ ചെറിയ തർക്കങ്ങൾ ഇത്തരത്തിൽ വലിയ അക്രമങ്ങളിലേക്ക് മാറുന്നതിനെതിരെ കോടതി വിധി വലിയൊരു മുന്നറിയിപ്പാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

The Kasaragod Additional District & Sessions Court (III) has sentenced 66-year-old Ramakrishnan U to two years of rigorous imprisonment and imposed a ₹50,000 fine for brutally attacking his neighbour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ, ഞാന്‍ പറഞ്ഞു വേണ്ട'; ടിപി കേസില്‍ വെളിപ്പെടുത്തലുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- വിഡിയോ

'നീ എന്തിനാണ് അമ്പലത്തിനൊക്കെ എതിര് നിക്കണത് ?'; നടി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അൻസിബ

ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

സിക്സുകൾ പറത്തും ബാറ്റിന് കോടികൾ; ഇഷ്ടം പോലെ എഴുതി എടുക്കാൻ 'ബ്ലാങ്ക് ചെക്കും'! വൈഭവിനെ തേടി ഓഫറുകളുടെ പെരുമഴ

പ്രമേഹവും രക്തസമ്മർദവും; ഇന്ത്യയ്ക്കും മുകളിൽ കേരളം, ദേശീയ ആരോഗ്യ സർവെ റിപ്പോർട്ട്

SCROLL FOR NEXT