സ്നേഹ മെർളിൻ 
Kasargod

16-കാരിയെ പീഡിപ്പിച്ച കേസ്: പ്രതി സ്നേഹ മെർലിൻ ഒളിവുകേന്ദ്രത്തിൽ നിന്ന് പിടിയിൽ

മാത്തിലിലെ ബന്ധുവീട്ടിൽ ഒളിവിലായിരിക്കെ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോഡ്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 16-കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിൻ (സ്നേഹ) അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണിത്. അഞ്ചോളം പോക്സോ കേസുകളിൽ ഉൾപ്പെട്ട സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ജയിലിൽ വെച്ചുള്ള പരിചയം; ഒപ്പം താമസിച്ച് പീഡനം

മേൽപ്പറമ്പിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലിൽ വെച്ചാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ജയിലിൽ നിന്നിറങ്ങിയ ശേഷം സ്നേഹ ഒരു വർഷക്കാലത്തോളം പെൺകുട്ടിയുടെ അമ്മയോടൊപ്പം ഇവരുടെ വീട്ടിലായിരുന്നു താമസം. ഈ കാലയളവിലാണ് 16-കാരി ക്രൂരമായ പീഡനത്തിന് ഇരയായത്. ഭയം കാരണം പെൺകുട്ടി ഈ വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനവിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്.

നിരവധി കേസുകളിൽ പ്രതി

പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജൂൺ 13-നാണ് മേൽപ്പറമ്പ് പൊലീസ് സ്നേഹയ്ക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിൽ മാത്രം സ്നേഹയ്ക്കെതിരെ നിലവിൽ മൂന്ന് പോക്സോ കേസുകളുണ്ട്. കൂടാതെ, തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും ഇവർ പ്രതിയാണ്.

Sneha Merlin, an accused in multiple POCSO cases and other criminal offenses, was arrested by the Melparamba police from a hideout in Payyanur, Kannur, for abusing a 16-year-old minor girl in Kasaragod.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജെന്‍സികളേ, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ രൂപം മാറ്റല്ലേ?'; വാഹന മോഡിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്; മറുപടിയുമായി ഗഡ്കരി

156 സിസി കരുത്തുറ്റ എന്‍ജിന്‍, കുറഞ്ഞ വില; സൂം 160 മോഡലിന്റെ പുതിയ വേരിയന്റ് ഉടന്‍ വിപണിയില്‍

ഇനി സമരം ഇ20 പെട്രോളിനെതിരെ; സിജെപിയുടെ ഭാവി പരിപാടി വ്യക്തമാക്കി അഭിജീത് ദീപ്‌കെ

​ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് വ്യാപനം, തുടക്കം സാധാരണ പനിയായി, പഠനത്തിന് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രം

പ്രവാസികള്‍ക്ക് ആശ്വാസം; സൗദി എയര്‍ലൈന്‍സ് ജിദ്ദ-കോഴിക്കോട് സര്‍വീസ് ഉടന്‍