Police പ്രതീകാത്മക ചിത്രം
Kasargod

വധശ്രമക്കേസ്: മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; യൂട്യൂബർ പൊലീസിൽ കീഴടങ്ങി

അനങ്ങൂരിലെ റെസ്റ്റോറന്റിൽ പ്രവാസി വ്യവസായിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: വധശ്രമക്കേസിൽ പ്രതിയായ പ്രമുഖ യൂട്യൂബർ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് കാസർകോട് പൊലീസിന് മുന്നിൽ കീഴടങ്ങി. 'ഖാദർ കരിപ്പോടി' എന്നറിയപ്പെടുന്ന അനങ്ങൂർ സ്വദേശി അബ്ദുൽ ഖാദർ (31) ആണ് കാസർകോട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

അനങ്ങൂരിലെ ഒരു റെസ്റ്റോറന്റിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രവാസി വ്യവസായിയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ ജൂൺ 28-ന് രജിസ്റ്റർ ചെയ്ത കേസിൽ ഖാദറിന് പുറമെ ഇയാളുടെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഖാദർ അറസ്റ്റ് ഒഴിവാക്കാനായി വിവിധ കോടതികളെ സമീപിച്ച് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ ഇയാളുടെ ജാമ്യാപേക്ഷ അടുത്തിടെ സുപ്രീം കോടതി തള്ളി. ഇതോടെയാണ് മറ്റ് വഴികളില്ലാതെ ഇയാൾ കാസർകോട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. റിമാൻഡ് നടപടികളുടെ ഭാഗമായി പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

A YouTuber accused in an attempt-to-murder case surrendered before the Kasaragod police on Thursday following the Supreme Court's dismissal of his anticipatory bail plea.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

'അമ്മയും അച്ഛനും അനിയനും പോയി; ഇനി ആർക്ക് വേണ്ടി ? എന്നെ തെറി വിളിക്കുന്നവരോട് പറയാൻ ഇത്രയേ ഉള്ളൂ'

വോട്ട് കൊള്ളയ്ക്കെതിരെ നവംബർ ഒന്നിന് 'ചലോ ദില്ലി മാർച്ച്': പൊലീസിനെയും ലാത്തികളെയും ഭയക്കേണ്ടെന്ന് രാഹുൽ ഗാന്ധി

മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യരുത്! കുവൈത്തില്‍ മുന്നറിയിപ്പ്

'നേഹ ബോറയെപ്പോലെയല്ല, ഭദ്ര കീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തിയെടുക്കണം'; വിനീത് ശ്രീനിവാസനോട് ടിപി സെന്‍കുമാര്‍