Pune Ernakulam Rameswaram Mangaluru Trains Nileshwaram Stop 
Kasargod

പൂനെ - എറണാകുളം, രാമേശ്വരം - മംഗളൂരു എക്സ്പ്രസ് ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: പൂനെ - എറണാകുളം പൂർണ്ണ എക്സ്പ്രസ്, രാമേശ്വരം - മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് നീലേശ്വരം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവിട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്.

നീലേശ്വരത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് താൻ കത്ത് നൽകിയിരുന്നതായും, ഈ ആവശ്യം പരിഗണിച്ച് അനുകൂല തീരുമാനം കൈക്കൊണ്ടതിന് റെയിൽവേ മന്ത്രിക്ക് നന്ദി അറിയിക്കുന്നതായും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പുതിയ സ്റ്റോപ്പുകൾ യാത്രാപ്രേമികൾക്കും തീർത്ഥാടകർക്കും ഉൾപ്പെടെ പ്രദേശവാസികൾക്ക് വലിയ തോതിൽ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Union Minister Suresh Gopi announced that the Pune - Ernakulam Poorna Express and Rameswaram - Mangaluru Central Express trains have been granted stops at Nileshwaram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ? ഡിജെ പാര്‍ട്ടികളെ ലക്ഷ്യംവെയ്ക്കുന്നത് എന്തിന്?; മുന്‍വിധി വേണ്ടെന്ന് ഹൈക്കോടതി

യഹൂദ കേന്ദ്രങ്ങൾ നിരീക്ഷിച്ച കേസിൽ പിടിയിലായ യുവാവിനെ കേരളത്തിലെത്തിച്ചു; ബിഷ്ണോയ് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്

'പാക് താരങ്ങള്‍ തെറിയോട് തെറി; ഫൈനലില്‍ തീർത്തുകൊടുത്തു!'

'കവിതയില്‍ ഇമ്മാതിരി തെറി എഴുതാമോ?'; അച്ചടിപ്പിശക് നല്‍കിയ 'എട്ടന്റെ പണി'; വിശദീകരണവുമായി ബികെ ഹരിനാരായണന്‍

വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു: വീടും കാറും അടിച്ചുതകർത്തു; സഹോദരങ്ങൾ അറസ്റ്റിൽ