പടന്ന വി.കെ.പി. കെ.എച്ച്.എം. എം.ആർ.വി. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിക്കുന്നു 
Kasargod

വിഎച്ച്എസ്ഇ കോഴ്സുകൾ കാലികമായി പരിഷ്കരിക്കും: വിദഗ്ധസമിതിയെ ഉടൻ നിയോഗിക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

പല തൊഴിലധിഷ്ഠിത കോഴ്സുകളും കാലഹരണപ്പെട്ടു; ആഗോളതലത്തിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർകോട്: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലെ കോഴ്സുകൾ കാലികമായി പരിഷ്കരിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമായി ഉടൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. കാസർകോട് കൈക്കോട്ടുകടവ് പി.എം.എസ്.എ. പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പുതുതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഡിജിറ്റൽ സ്ക്വയർ ലാബിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലധിഷ്ഠിത മേഖലകളിൽ വിദ്യാർഥികളെ പ്രാവീണ്യമുള്ളവരാക്കാൻ വർഷങ്ങൾക്ക് മുൻപ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആരംഭിച്ച കോഴ്സുകളിൽ പലതും നിലവിലെ തൊഴിൽ വിപണിക്ക് അനുയോജ്യമല്ലാത്ത വിധം കാലഹരണപ്പെട്ട അവസ്ഥയിലാണ്. അതിനാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി ഉടച്ചുവാർക്കാനും ശക്തിപ്പെടുത്താനുമുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മികച്ച പാരമ്പര്യവും അക്കാദമിക പ്രൗഢിയുമുള്ള കൈക്കോട്ടുകടവ് സ്കൂളിന്റെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്നും അദ്ദേഹം പ്രശംസിച്ചു.

ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ് വിദ്യാർഥികളായ മുജ്ത്തബ, ഇംദാദ് എന്നിവർ സ്വന്തമായി നിർമ്മിച്ച റോബോർട്ട് ഉദ്ഘാടന വേദിയിൽ മന്ത്രിക്ക് കത്രിക കൈമാറിയത് സദസ്സിന്റെ വലിയ ശ്രദ്ധയാകർഷിച്ചു. മികച്ച വിജയം കൈവരിച്ച ഫാത്തിമത്ത് സഹ്റ, ആയിഷ വി. ഇർഷാദ് എന്നിവർക്ക് ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

In an initiative aimed at aligning vocational education with modern industry demands, Kerala General Education Minister N. Shamsudheen announced that an expert committee will soon be constituted to revamp Vocational Higher Secondary Education (VHSE) courses across the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

ദുരന്തമുഖത്ത് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കരുത്: യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

പ്രാരംഭവില 13.99 ലക്ഷം രൂപ, സിയറ ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

മനുഷ്യര്‍ വേണ്ട! മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ എഐ; സ്മാര്‍ട് വൈല്‍ഡ്ലൈഫ് ഫീഡറുമായി യുഎഇ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 110 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം