Peruvannamuzhi Biological Park Representative Image
Kozhikode

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

290 കോടിയുടെ പദ്ധതിക്ക് ഇത്തവണ ലഭിച്ചത് വെറും 25 ലക്ഷം രൂപ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ബയോളജിക്കൽ പാർക്ക് എന്ന സ്വപ്നവുമായി കോഴിക്കോട് പെരുവണ്ണാമൂഴിയിൽ വിഭാവനം ചെയ്ത വൻകിട പദ്ധതി ഫണ്ട് വെട്ടിക്കുറച്ചതോടെ കടുത്ത പ്രതിസന്ധിയിലേക്ക്. മൊത്തം 290 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷനിൽ നിന്ന് വനംവകുപ്പ് ഏറ്റെടുത്ത 120 ഹെക്ടർ തോട്ടം ഭൂമിയാണ് നീക്കിവെച്ചിരുന്നത്. വിനോദസഞ്ചാരികൾക്ക് കവചിത വാഹനങ്ങളിൽ സുരക്ഷിതമായി വന്യജീവികളെ കാണാൻ കഴിയുന്ന സഫാരി പാർക്കും, ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപാതകളെ സംരക്ഷിച്ചുകൊണ്ടുള്ള വികസനവുമാണ് പദ്ധതിയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നത്.

എന്നാൽ, ബജറ്റ് വിഹിതത്തിലുണ്ടായ വൻ ഇടിവ് പദ്ധതിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രാരംഭ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 5 കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാൽ ഇത്തവണ പദ്ധതിക്കായുള്ള തുക വെറും 25 ലക്ഷം രൂപയായി വെട്ടിച്ചുരുക്കി. പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം 16 കോടിയോളം രൂപ ചെലവ് കണക്കാക്കുന്ന ഘട്ടത്തിലാണ് നാമമാത്രമായ തുക മാത്രം അനുവദിച്ചിരിക്കുന്നത്.

ഗുഡ്ഗാവ് ആസ്ഥാനമായുള്ള ജെയിൻ ആൻഡ് അസോസിയേറ്റ്സ് കൺസൾട്ടൻസി ഒന്നാം ഘട്ടത്തിനായുള്ള വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) പൂർത്തിയാക്കുകയും ഇതിന് ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. പ്രവേശന കവാടത്തിന് സമീപമുള്ള നാല് ഹെക്ടർ സ്ഥലത്ത് ബയോ-റിസോഴ്സ് പാർക്ക്, പ്രവേശന കവാടം, പാർക്കിങ് ഏരിയ, ടിക്കറ്റ് കൗണ്ടറുകൾ, കഫറ്റീരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സന്ദർശകർക്കുള്ള താമസസൗകര്യങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഏറെ ആകർഷകമായ കടുവാ സഫാരി (ടൈഗർ സഫാരി), അത്യാധുനിക വെറ്ററിനറി ആശുപത്രി, അനിമൽ റെസ്ക്യൂ സെന്റർ എന്നിവ രണ്ടാം ഘട്ടത്തിലായിരുന്നു നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആദ്യ ഘട്ടത്തിന്റെ നിർമ്മാണത്തിന് പോലും മതിയായ തുക ലഭിക്കാത്തതോടെ പദ്ധതി പാതിവഴിയിൽ നിലയ്ക്കുന്ന അവസ്ഥയിലാണ്.

Kerala's maiden biological park project planned across 120 hectares at Peruvannamuzhi in Kozhikode has run into severe uncertainty following a drastic budgetary cu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും