SFI Gaming App. 
Malappuram

കളിച്ചും രസിച്ചും സ്ഥാനാർത്ഥികളെ അറിയാം: കാലിക്കറ്റ് സർവകലാശാലാ തെരഞ്ഞെടുപ്പിൽ ഗെയിമിങ് ആപ്പുമായി എസ്എഫ്ഐ

ആപ്പ് വികസിപ്പിച്ചത് മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ചെയർപേഴ്സൺ സ്ഥാനാർത്ഥി ദീപക്

Author : ലക്ഷ്മി ആതിര

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹൈടെക് വിപ്ലവം തീർത്ത് എസ്എഫ്ഐ. പരമ്പരാഗത പോസ്റ്ററുകൾക്കും ലഘുലേഖകൾക്കും ഒപ്പം വിദ്യാർത്ഥികളിലേക്ക് സ്ഥാനാർത്ഥികളെ വേഗത്തിൽ എത്തിക്കാൻ ഗെയിമിങ്ങിന്റെ അത്യാധുനിക സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് സംഘടന. തങ്ങളുടെ പാനലിലെ സ്ഥാനാർത്ഥികളുടെ പേരുകളും അവർ മത്സരിക്കുന്ന പ്രധാന സ്ഥാനങ്ങളും ലളിതമായി വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ വെബ് ആപ്പ് ക്യാമ്പസിലും സമൂഹമാധ്യമങ്ങളിലും വലിയ തരംഗമായിക്കഴിഞ്ഞു.

ബലൂൺ പോപ്പിങ് (Balloon Popping), മെമ്മറി ഫ്ലിപ്പ് (Memory Flip), മാച്ച് ദി ഫോളോയിങ് (Match the Following) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളികളാണ് ആപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. ഗെയിമുകൾ കളിക്കുന്നതിലൂടെ സ്ഥാനാർത്ഥികളുടെ പേരുകൾ രസകരമായി മനഃപാഠമാക്കാനും ഓരോ സ്ഥാനത്തേക്കും മത്സരിക്കുന്ന മുഖങ്ങളെ കൃത്യമായി തിരിച്ചറിയാനും വിദ്യാർഥികൾക്ക് സാധിക്കും.

സാങ്കേതിക മികവുമായി മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ

മുമ്പ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന പരിചയസമ്പത്തുള്ള, നിലവിൽ സർവകലാശാലയിലെ എംസിഎ രണ്ടാം വർഷ വിദ്യാർത്ഥിയും എസ്എഫ്ഐയുടെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയുമായ ദീപക് ടി.എസാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേരുകൾ മാത്രമാണ് ഉണ്ടാകുക എന്നതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പമില്ലാതെ തങ്ങളുടെ പാനലിനെ തിരിച്ചറിയാനാണ് ഇത്തരമൊരു ആശയം നടപ്പാക്കിയതെന്ന് ദീപക് വ്യക്തമാക്കി.

സർവകലാശാലയിൽ 2,964 വിദ്യാർത്ഥികളാണുള്ളത്. ഇത്രയും വലിയൊരു വോട്ടർ സമൂഹത്തിന് എല്ലാ സ്ഥാനാർത്ഥികളെയും നേരിട്ട് കണ്ട് പരിചയപ്പെടുകയോ അവരുടെ പേരുകൾ ഒരേപോലെ ഓർത്തുപെയ്ക്കുകയോ എളുപ്പമല്ല. ആപ്പിന്റെ ഹോം പേജിൽ സ്ഥാനാർത്ഥികളുടെ പൂർണ്ണ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇത് കണ്ടുമനസ്സിലാക്കിയ ശേഷം മൂന്ന് ഗെയിമുകളിലൂടെ സ്ഥാനാർത്ഥികളെയും അവർ മത്സരിക്കുന്ന സീറ്റുകളെയും ബന്ധിപ്പിച്ച് പരിശീലിപ്പിക്കുകയാണ് ആപ്പ് ചെയ്യുന്നത്.

വോട്ടർമാരുടെ മനസ്സറിയാനും സർവേ മോഡൽ

സ്ഥാനാർത്ഥികളുടെ പട്ടികയ്ക്കും ഗെയിമുകൾക്കും പുറമെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന ചട്ടങ്ങളും നിയമങ്ങളും ഓരോ ഡിപ്പാർട്ട്‌മെന്റിലെയും വോട്ടർമാരുടെ പങ്കാളിത്ത വിവരങ്ങളും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രചാരണത്തിനൊപ്പം വിദ്യാർത്ഥികൾക്കിടയിലെ സംഘടനയുടെ സ്വാധീനവും സ്വീകാര്യതയും മുൻകൂട്ടി അളക്കാനുള്ള ഉപാധി കൂടിയായി ഈ ആപ്പ് മാറിയെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

ഇതിനോടകം ആയിരത്തിലധികം വിദ്യാർത്ഥികൾ ഈ ഗെയിം കളിച്ചുകഴിഞ്ഞു. ഗെയിമുകൾ ജയിക്കുമ്പോഴും തോൽക്കുമ്പോഴും കേൾക്കുന്ന ആകർഷകമായ ശബ്ദങ്ങളും കമന്റുകളും വിദ്യാർത്ഥികളിൽ വലിയ താല്പര്യമുണ്ടാക്കുന്നുണ്ട്. ഒക്ടോബർ 28-നാണ് കാലിക്കറ്റ് സർവകലാശാലയിലെ ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗെയിമിങ് ആപ്പിന്റെ ജനപ്രീതി വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സംഘടന.

In an innovative election campaign strategy ahead of the Calicut University Departmental Students Union (DSU) elections, the Students' Federation of India (SFI) has rolled out an interactive gaming mobile application to familiarize students with its panel of candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്'; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

'ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു'; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി

'ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60,000 ജീവനക്കാര്‍ക്ക് കമ്പനി വിടാം'; 'വിആർഎസ്' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

സമയം കളയല്ലേ... ഇന്ത്യൻ റെയിൽവേയിൽ 6486 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

പത്തുവർഷത്തെ സ്തുത്യർഹമായ സേവനം: കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ 'ചേതക്' വിടവാങ്ങി