'ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു'; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി

അപകടം നടന്നശേഷം രാവിലെ 9.25 ന് ജോയല്‍ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തു വന്നത്
Suhail Sajeev
അപകടമുണ്ടാക്കിയ കാർ, സുഹൈൽ സജീവ് എക്സ്പ്രസ് ചിത്രം/ എ സനേഷ്
Edited By:
Updated on: 
1 min read

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികളായ സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. എറണാകുളം ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. സാക്ഷി മൊഴി ഇനിയും രേഖപ്പെടുത്താനുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Suhail Sajeev
'തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്'; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

അതേസമയം, മുഖ്യപ്രതിയായ 19 കാരന്‍ സുഹൈല്‍ സജീവിനെ വെട്ടിലാക്കി, കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദ സന്ദേശം പൊലീസിന് ലഭിച്ചു. ഇത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അപകടം നടന്നശേഷം രാവിലെ 9.25 ന് ജോയല്‍ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തു വന്നത്. മദ്യപിച്ച് വാഹനം ഓടിച്ചത് വ്യക്തമാക്കുന്നതാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം.

'ബാറില്‍ പോയി മദ്യപിച്ചു. നേരത്തെ മദ്യപിച്ചതിന് പുറത്താണ് കഴിച്ചത്. ഞാനും അടിച്ചു ഒരു ബിയര്‍. തിരിച്ചുവരുന്ന വഴി ഭയങ്കര സ്പീഡിനാണ് വണ്ടി ഓടിച്ചത്. സ്‌കൂട്ടറില്‍ ഇടിച്ചു, മൂന്നുപേരും തെറിച്ചുവീണു. നിനവ് ആണ് എന്നോടും അമീനോടും വിട്ടോളാന്‍ പറഞ്ഞത്. മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു. ഓ.. ആ വിറയല്‍ മാറിയിട്ടില്ല. ആ സുഹൈല്‍ പറയുകയാണ് ബാപ്പ നോക്കിക്കോളുമെന്ന്. നാട്ടുകാര്‍ അതു കേട്ടിട്ട് ഇടി കൊടുത്തു. നിനവിനും കിട്ടി ഇടി' എന്നാണ് ജോയല്‍ ശബ്ദസന്ദേശത്തില്‍ പറയുന്നത്.

കേസില്‍ സുഹൈല്‍ സജീവ്, നിനവ്, അമീന്‍ എന്നിവരാണ് പ്രതികളായിട്ടുള്ളത്. ഒക്ടോബര്‍ 11 ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്‌നലിനു സമീപം അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചല്‍ ഇബ്രാഹിമിന്റെ മകന്‍ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്‍കുഴി പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ് മരിച്ചത്.

Suhail Sajeev
കൂൺകൃഷിയിൽ വിജയഗാഥ തീർത്ത് സുരഭി; വീട്ടമ്മയിൽനിന്ന് രണ്ട് കൂൺ ഫാമുകളുടെ അമരത്തേക്ക്
Suhail Sajeev
രാത്രി ചായ കുടിക്കാന്‍ ബൈക്കുമായി പോയി; നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് 17 കാരന്‍ മരിച്ചു
Summary

'It was going at a tremendous speed'; verdict on bail plea in Nedumbassery Cooper accident case tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com