Attappadi Madhu Family meets CM 
Palakkad

അട്ടപ്പാടി മധുവിന്റെ കുടുംബത്തിന് കൈത്താങ്ങ്: വീടും സഹോദരിക്ക് ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി

സ്ഥലം കണ്ടെത്തിയാൽ ഒരു മാസത്തിനകം വീട് നിർമ്മിച്ച് നൽകുമെന്നും സർക്കാർ ഉറപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സുരക്ഷിതമായ വീടും സഹോദരിക്ക് ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകി. മധുവിന്റെ അമ്മ മല്ലിയമ്മയ്ക്കും സഹോദരി സരസുവിനും വീട് നിർമ്മിച്ച് നൽകുന്നതിനൊപ്പം സരസുവിന് എത്രയും വേഗം സർക്കാർ ജോലി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മധുവിന്റെ അമ്മ മല്ലിയമ്മയും മകൾ സരസുവും തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. മഴയും വെയിലുമേൽക്കാതെ സുരക്ഷിതമായി കഴിയാൻ അടച്ചുറപ്പുള്ള ഒരു വീട് അനുവദിക്കണമെന്നും ജീവിക്കാൻ സരസുവിന് ജോലി നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

കുടുംബത്തിന്റെ സങ്കടങ്ങൾ നേരിട്ട് കേട്ടറിഞ്ഞ മുഖ്യമന്ത്രി അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വീട് നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയാലുടൻ ഒരു മാസത്തിനകം വീട് പൂർത്തിയാക്കി നൽകുമെന്നും സരസുവിന് അർഹമായ ജോലി വൈകാതെ തന്നെ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി.

2018 ഫെബ്രുവരിയിലാണ് കേരള മനസ്സാക്ഷിയെയാകെ മരവിപ്പിച്ചുകൊണ്ട് കടയിൽനിന്ന് ഭക്ഷ്യസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. വലിയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച കേസിൽ മധുവിന്റെ കുടുംബം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. മധുവിന് ചന്ദ്രിക, സരസു എന്നിങ്ങനെ രണ്ട് സഹോദരിമാരാണുള്ളത്. ഇതിൽ ഒരു സഹോദരിയായ ചന്ദ്രികയ്ക്ക് സർക്കാർ ഉത്തരവ് പ്രകാരം 2018-ൽ സിവിൽ പൊലീസ് ഓഫീസറായി (സിപിഒ) സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ജോലി നൽകിയിരുന്നു.

Chief Minister V.D. Satheesan assured that a house will be constructed for the mother and sister of Madhu, the tribal youth who was lynched by a mob in Attappadi, alongside taking swift steps to provide government employment to his sister, Sarasu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

സികെ നായിഡു ട്രോഫി; കേരളത്തിനെതിരെ വിദർഭയ്ക്ക് മികച്ച തുടക്കം

'സിജെപി പ്രതിഷേധം വന്നതോടെ ജെൻ സികൾക്ക് രാഷ്ട്രീയം അറിയില്ലെന്ന ധാരണ കുറച്ച് മാറിയിട്ടുണ്ട്; അവർക്കിടയിൽ രാഷ്ട്രീയം കൂടുതലാണ്'

കേരളത്തെ വിറപ്പിച്ച് മുഹമ്മദ് ഷമി; രഞ്ജിയിൽ ബാറ്റിങ് തകർച്ച

'എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്; പക്ഷേ, ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ല'